|    Mar 24 Fri, 2017 9:58 am
FLASH NEWS

സുല്‍ത്താന്‍ സിനിമയ്‌ക്കെതിരായ ഹരജി തള്ളി

Published : 14th July 2016 | Posted By: SMR

അഹ്മദാബാദ്: ബലാല്‍സംഗത്തെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയ സാഹചര്യത്തില്‍ സല്‍മാന്‍ ഖാന്റെ ‘സുല്‍ത്താന്‍’ എന്ന സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി. വിശ്വ ഹിന്ദുസ്ഥാനി സംഘടന്‍ പ്രവര്‍ത്തകനായ ആദിത്യ റാവല്‍ സമര്‍പ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി, ജസ്റ്റിസ് വി എം പഞ്ചോളി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളിയത്. സിനിമയിലെ ഗുസ്തിരംഗങ്ങള്‍ ചിത്രീകരിച്ച ശേഷം സല്‍മാന്‍ ഖാന്‍ നടത്തിയ വിവാദ പ്രസ്താവന പീഡനത്തിനിരയായ സ്ത്രീകളെ മാനസികമായി തകര്‍ക്കുന്നതാണെന്നാണ് ഹരജിയില്‍ ആരോപിച്ചിരുന്നത്.

(Visited 19 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക