|    Mar 25 Sat, 2017 11:15 pm
FLASH NEWS

സുല്‍ത്താന്‍ ബത്തേരി-മാനന്തവാടി റൂട്ടില്‍ ബസ് സമരം തുടരുന്നു

Published : 10th August 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി-മാനന്തവാടി റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ സര്‍വീസ് നിര്‍ത്തിവച്ചുള്ള പ്രതിഷേധം തുടരുന്നു. ഇതോടെ വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ വലഞ്ഞു.
റൂട്ടില്‍ കെഎസ്ആര്‍ടിസിയുമായുള്ള തര്‍ക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ട് 24 ബസ്സുകളാണ് ഇന്നലെ മുതല്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്നത്. 75ഓളം സര്‍വീസുകളാണ് മുടങ്ങിയത്. നിലവില്‍ റൂട്ടില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളും പ്രശ്‌നങ്ങളും കാരണം വന്‍ സാമ്പത്തിക ബാധ്യതയാണ് സ്വാകാര്യ ബസ്സുടമകള്‍ക്ക് ഉണ്ടാവുന്നതത്രേ. എത്രയും പെട്ടെന്നു പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ ടൗണില്‍ പ്രകടനം നടത്തി. അതേസമയം, ഈ റൂട്ടില്‍ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കെഎസ്ആര്‍ടിസി അഞ്ച് അധിക സര്‍വീസുകള്‍ നടത്തി.

(Visited 27 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക