|    Nov 18 Sat, 2017 6:46 am

സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍

Published : 4th July 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന നല്‍കി സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 75,49,33,779 രൂപ വരവും 75,46,78 ,412 രൂപ ചെലവും, 2,55 ,367 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സുരേഷ് താളൂര്‍ അവതരിപ്പിച്ചു.
മൃഗസംരക്ഷണം, ക്ഷീരവികസനം, വ്യവസായ മേഖല, വിദ്യാഭ്യാസ മേഖല, കുടിവെള്ളം, ജലസേചനം, കായികമേഖല, സാമൂഹിക ക്ഷേമം, പട്ടികവര്‍ഗ വികസനം, പാര്‍പ്പിട മേഖല, ആരോഗ്യമേഖല, മാലിന്യ സംസ്‌കരണം, തൊഴില്‍ മേഖല, പശ്ചാത്തല മേഖല എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.
ഗ്രാമപ്പഞ്ചായത്തുകളുടെ സഹകരണത്തോടെ തരിശിടുന്ന സ്ഥലങ്ങളില്‍ കൃഷിയിറക്കാന്‍ സമൃദ്ധി പദ്ധതി നടപ്പാക്കും. ഇതിനായി 7,30,51,000 രൂപ വകയിരുത്തി. നാലു പഞ്ചായത്തുകളിലും കുടുംബശ്രീയുടെ സഹകരണത്തോടെ കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ തുടങ്ങും.
നീര്‍ത്തടാധിഷ്ഠിത കര്‍ഷക ഗ്രൂപ്പുകള്‍ക്ക് പ്രവര്‍ത്തന മൂലധനമായി റിവോള്‍വിങ് ഫണ്ട് നല്‍കും. ഇതിനായി 36,82,300 രൂപ വകയിരുത്തിയിട്ടുണ്ട്. മൃഗസംരക്ഷണ മേഖലയില്‍ ഗോശ്രീ പദ്ധതി നടപ്പാക്കും. 33 വനിതാ സ്വാശ്രയസംഘങ്ങളിലെ 165 വീട്ടമ്മമാര്‍ക്ക് പശുക്കളെ നല്‍കും.
ക്ഷീരകര്‍ഷക മേഖല ശക്തീകരിക്കുന്നതിനായി സമഗ്ര തീറ്റപ്പുല്‍കൃഷി പദ്ധതി നടപ്പാക്കും. വ്യവസായ മേഖലയുടെ ശാക്തീകരണത്തിനായി 18 ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കും.
വ്യവസായ മേഖലയില്‍ 200 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇതിനായി 92,10,000 രൂപ വകയിരുത്തി. സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ ലഭ്യതാ ബ്ലോക്കായി മാറ്റുന്നതിന് അതുല്യം പദ്ധതി നടപ്പാക്കും. ജിയുപി സ്‌കൂള്‍ കൊഴുവണ, ജിഎല്‍പി സ്‌കൂള്‍ ചീങ്ങവല്ലം, ജിഎച്ച്എസ് ചീരാല്‍, ജിഎച്ച്എസ് വടുവന്‍ചാല്‍, ജിഎല്‍പിഎസ് കല്ലുമുക്ക്, ജിഎച്ച്എസ് മാതമംഗലം, ജിഎച്ച്എസ് നെല്ലാറച്ചാല്‍, മീനങ്ങാടി പോളിടെക്‌നിക്, ജിഎച്ച്എസ് മീനങ്ങാടി, ജിഎച്ച്എസ് ആനപ്പാറ, ജിഎച്ച്എസ് മൂലങ്കാവ്, ജിഎച്ച്എസ് വടുവന്‍ചാല്‍ എന്നിവിടങ്ങളിലെ ക്ലാസ് മുറി നിര്‍മാണത്തിനായി 4,26,50 ,000 രൂപ വകയിരുത്തി.
സമഗ്ര കുടിവെള്ള വിതരണം എന്ന ലക്ഷ്യത്തിലേക്ക് അമൃതധാര പദ്ധതി നടപ്പാക്കും. സമഗ്ര കായിക വികസന പദ്ധതി നടപ്പാക്കും. ഓരോ പഞ്ചായത്തിലും ഓരോ കളിസ്ഥലങ്ങള്‍ നിര്‍മിച്ചുനല്‍കും. ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനും തൊഴില്‍ പരിശീലനത്തിനും പ്രതീക്ഷ പദ്ധതി നടപ്പാക്കും. പ്രസിഡന്റ് ലത ശശി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക