|    Jun 21 Thu, 2018 2:05 pm
FLASH NEWS

സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി : അത്യാധുനിക ലാബ് തുറക്കാന്‍ നടപടിയില്ല

Published : 16th January 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് 2012ല്‍ ആരംഭിച്ച അത്യാധുനിക പബ്ലിക് ഹെല്‍ത്ത് ലാബിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുനല്‍കാന്‍ നടപടിയായില്ല. 45 ലക്ഷം രൂപമുടക്കി നിര്‍മിച്ച രണ്ടുനില കെട്ടിടത്തില്‍ തറയില്‍ ടൈല്‍ വിരിക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. പാവപ്പെട്ട ജനങ്ങള്‍ക്ക് ഉപകാരപ്രദമാവേണ്ട ലാബ് എത്രയും പെട്ടെന്നു തുറന്നു പ്രവര്‍ത്തനമാരംഭിക്കണമെന്നാണ് ആവശ്യം.2012ലാണ് ലാബിന്റെ നിര്‍മാണം ആരംഭിച്ചത്. രണ്ടുനില കെട്ടിടത്തിന്റെ നിര്‍മാണം രണ്ടുവര്‍ഷം മുമ്പ്് കഴിഞ്ഞു. 13 ലക്ഷം രൂപ മുടക്കി തറയില്‍ ടൈല്‍ വരിക്കുകയാണിപ്പോള്‍. ലാബിലേക്കാവശ്യമായ വെള്ളത്തിന് കണക്ഷന്‍ ലഭിച്ചിട്ടുണ്ടെങ്കിലും വൈദ്യുതി ഇതുവരെ കിട്ടിയില്ല. പാത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, ഹേമറ്റോളജി, സീറോളജി, ഹോര്‍മോണ്‍ എന്നീ വിഭാഗങ്ങള്‍ക്കായാണ് ലാബ്് പ്രവര്‍ത്തിക്കുക. ഇതിനായി മെഡിക്കല്‍ ഓഫിസര്‍, ജൂനിയര്‍ സയന്റിഫിക് ഓഫിസര്‍, മൂന്നു ലാബ് ടെക്‌നീഷ്യന്‍മാര്‍ തുടങ്ങി ഒമ്പതു പോസ്റ്റുകള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുമുണ്ട്. എന്നാല്‍, നല്ല നിലയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ 37 ജീവനക്കാര്‍ വേണം. ലാബ് പ്രവര്‍ത്തനം ആരംഭിച്ചാല്‍ ജില്ലയിലെ സാധാരണക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. നിലവില്‍ നാലു വിഭാഗങ്ങളിലായി താലൂക്ക് ആശുപത്രിയില്‍ ലാബ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പല പരിശോധനകളും പുറത്തുനിന്ന് ഇരട്ടിയിലധികം പണം നല്‍കി ചെയ്യേണ്ട അവസ്ഥയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss