|    Oct 19 Fri, 2018 2:42 am
FLASH NEWS

സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ ശാസ്‌ത്രോല്‍സവം പുല്‍പ്പള്ളിയില്‍

Published : 27th September 2017 | Posted By: fsq

 

പുല്‍പ്പള്ളി: സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ ശാസ്‌ത്രോല്‍സവം ഒക്ടോബര്‍ 16, 17 തിയ്യതികളില്‍ കല്ലുവയല്‍ ജയശ്രീ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ശാസ്‌ത്രോല്‍സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന്‍ പാറക്കുഴി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷാജി പനച്ചിക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ ഒ ആര്‍ രഘു, മാനേജര്‍ കെ ആര്‍ ജയറാം, സുല്‍ത്താന്‍ ബത്തേരി എഇഒ പി സെയ്തലവി, എംപിടിഎ പ്രസിഡന്റ് അനീഷ ദേവി, എം എ പൗലോസ്, റോയി വര്‍ഗീസ്, ജോണ്‍സണ്‍ തൊഴുത്തുങ്കല്‍, ജബ്ബാര്‍, ഉലഹന്നാന്‍, എന്‍ എന്‍ ചന്ദ്രബാബു, കെ പി ഗോവിന്ദന്‍കുട്ടി, പി ബി ഹരിദാസ് സംസാരിച്ചു. ഉപജില്ലയിലെ 140 വിദ്യാലയങ്ങളില്‍ നിന്നായി 3500ഓളം ശാസ്ത്രപ്രതിഭകള്‍ മാറ്റുരയ്ക്കും. പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ചെയര്‍മാനും പ്രിന്‍സിപ്പല്‍ കെ ആര്‍ ജയരാജ് ജനറല്‍ കണ്‍വീനറുമായി 201 അംഗ സ്വാഗതസംഘം രൂപീകരിച്ചു. രക്ഷാധികാരികളായി ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍, സ്‌കൂള്‍ മാനേജര്‍ കെ ആര്‍ ജയറാം, അഡ്വ. ഒ ആര്‍ രഘു എന്നിവരെയും ജോയിന്റ് ജനറല്‍ കണ്‍വീനര്‍മാരായി ഹെഡ്മിസ്ട്രസ് കെ റാണി വര്‍ഗീസ്, എം എ പൗലോസ് എന്നിവരെയും ഖജാഞ്ചിയായി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഇ സെയ്തലവിയെയും തിരഞ്ഞെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss