|    Oct 23 Tue, 2018 12:58 pm
FLASH NEWS

സുല്‍ത്താന്‍ ബത്തേരിയില്‍ ഏഴു പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

Published : 18th September 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: ഒരിടവേളക്കു ശേഷം ജില്ലയില്‍ തെരുവ്‌നായ്ക്കള്‍ ഭീതി പരത്തുന്നു. സുല്‍ത്താന്‍ ബത്തേരി, അമ്പലയവയല്‍ മേഖലകളില്‍ തെരുവുനായ ആക്രമണത്തില്‍ പരുക്കേറ്റ് ഏഴുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബീനാച്ചിയില്‍ മൂന്ന്‌പേരെയും ആയിരംകൊല്ലി, മട്ടപ്പാറ എന്നിവിടങ്ങളില്‍ നാലുപേരെയുമാണ് തെരുവുനായ ആക്രമിച്ചത്. ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴരയോടെയാണ് ബീനാച്ചിയില്‍ തെരുനായയുടെ ആക്രമണം ഉണ്ടായത്. മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്‍പ്പടെ നായ്ക്കള്‍ പാഞ്ഞടുക്കുകയായിരുന്നു. അക്രമത്തില്‍ മൂന്നു് പേര്‍ക്ക് പരിക്കേറ്റു. മദ്രസ്സ വിദ്യാര്‍ത്ഥി കട്ടയാട് കക്കുണ്ടേരി ഹസ്സന്റെ മകള്‍ റുബീന(9), മലയില്‍ സമദ്(50), മണിച്ചിറ തൊണ്ടന്‍മല അബ്ദുറഹിമാന്‍(49) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുമ്പോഴാണ്് മൂവര്‍ക്കുനേരെയും തെരുവനായ ആക്രമണം ഉണ്ടായത്. റുബീന പിതാവിനൊപ്പം ഇരുചക്രവാഹനത്തില്‍ മദ്രസ്സയിലേക്ക്്് പോകുമ്പോള്‍ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കാലിനാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. സമദിന് കൈകലുകള്‍ക്കും ദേഹത്തും കടിയേറ്റു. മീന്‍വില്‍പ്പനക്കാരനായ അബ്ദുറഹിമാന് കാലിനാണ് പരിക്ക്. ഇവരെ മൂന്നുപേരയെും ഉടന്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമയി മുറിവേറ്റതിനാല്‍ സമദിനെ പിന്നീട്  കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രേവശിപ്പിച്ചു. അമ്പലവയല്‍ ആയിരംകൊല്ലിയിലും മട്ടപ്പാറയിലും ഇന്നലെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഇതില്‍ മട്ടപ്പാറ സ്വദേശികളായ അശ്വതി(25), ദിവാകരന്‍(55), ആയിരംകൊല്ലി സ്വദേശികളായ കാരിക്കാകുഴി വിനു(35), കുണ്ടുപള്ളിയാലില്‍ ലത്തീഫ്(42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാലുപേരും സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. അശ്വതിക്ക്  ഉച്ചയോടെ വീട്ടുമുറ്റത്തുവെച്ചും ദിവാകരന് വൈകിട്ട് ജോലിസ്ഥലത്ത് വെച്ചും വിനുവിനെയും ലത്തീഫിനെയും ആയിരംകൊല്ലിയില്‍ വെച്ച് രാത്രിയിലുമാണ് തെരുവുനായ ആക്രമിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss