|    Jun 25 Mon, 2018 6:00 am
FLASH NEWS

സുല്‍ത്താന്‍ ബത്തേരിയില്‍ ആദിവാസി സാക്ഷരതാ പദ്ധതി

Published : 10th August 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: ബ്ലോക്ക് പഞ്ചായത്തിലും നഗരസഭയിലും ആദിവാസി സാക്ഷരതാ പദ്ധതി തുടങ്ങി. ബ്ലോക്കിലെ നൂല്‍പ്പുഴ, നെന്‍മേനി, അമ്പലവയല്‍, മീനങ്ങാടി പഞ്ചായത്തുകളിലെയും സുല്‍ത്താന്‍ ബത്തേരി നഗസഭയിലെയും തിരഞ്ഞെടുത്ത 59 ആദിവാസി കോളനികളില്‍ നിന്നു തിരഞ്ഞെടുത്ത 118 ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള പരിശീലനം ഡയറ്റ് ഹാളില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സി കെ സഹദേവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓഡിനേറ്റര്‍ സി കെ പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വല്‍സമ്മ ജോസഫ്, ഡയറ്റ് പ്രിന്‍സിപ്പല്‍ ലീന ടീച്ചര്‍, പഞ്ചായത്ത് കോ-ഓഡിനേറ്റര്‍മാരായ കെ ഗീവര്‍ഗീസ്, അഷ്‌റഫലി, സി സദാശിവന്‍ മാസ്റ്റര്‍, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളില്‍ സി കെ പ്രദീപ്കുമാര്‍, പി എന്‍ ബാബു, ബാലകൃഷ്ണന്‍ പേരാവൂര്‍ ക്ലാസെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss