|    Feb 23 Fri, 2018 12:37 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സുര്‍ജിത് സിങ് ബര്‍ണാല അന്തരിച്ചു

Published : 15th January 2017 | Posted By: fsq

 

ചണ്ഡീഗഡ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി സുര്‍ജിത് സിങ് ബര്‍ണാല അന്തരിച്ചു. 80കളുടെ മധ്യത്തില്‍ ഖലിസ്ഥാന്‍ വാദം ശക്തമായ കാലത്ത് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു. ഇന്നലെ ചണ്ഡീഗഡില്‍വച്ചായിരുന്നു അന്ത്യം. 91 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വ്യാഴാഴ്ച ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചില്‍ ഹൃദ്രോഗ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ബര്‍ണാലയെ കഴിഞ്ഞദിവസം തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.അകാലിദള്‍ പ്രസിഡന്റായി പഞ്ചാബ് നിയമസഭയിലെത്തിയ ബര്‍ണാല 1985 മുതല്‍ 87വരെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു. ബര്‍ണാലയുടെ മരണത്തില്‍ അനുശോചിക്കുന്നതായും അദ്ദേഹം രാഷ്ട്രത്തിനു നല്‍കിയ സേവനങ്ങളും സംഭാവനകളും എന്നും ഓര്‍മിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദല്‍, കോണ്‍ഗ്രസ് പഞ്ചാബ് പ്രസിഡന്റ് അമരീന്ദര്‍ സിങ് തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss