|    Oct 16 Tue, 2018 1:08 pm
FLASH NEWS
Home   >  Sports  >  Cricket  >  

സുരേഷ് റെയ്‌ന സഞ്ചരിച്ച റേഞ്ച് റോവറിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

Published : 12th September 2017 | Posted By: ev sports

ലഖ്‌നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന് സഞ്ചരിച്ച റേഞ്ച് റോവര്‍ കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ദുലീപ് ട്രോഫിയില്‍ പങ്കെടുക്കുന്നതിനായി കാണ്‍പൂരിലേക്കുള്ള യാത്രയ്ക്കിടയിലാണ് ടയര്‍ പൊട്ടിത്തെറിച്ചത്. എന്നാല്‍ വാഹനത്തിന് വേഗതകുറവായതിനാല്‍ റെയ്‌നയ്ക്ക് പരിക്കേറ്റിട്ടില്ല.വാഹനം വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നതെങ്കില്‍ അപകടം ഗുരുതരമായേനെ എന്ന് പോലീസ് അറിയിച്ചു.വാഹനത്തിന്റെ പിന്നിലെ ടയറുകളിലൊന്നാണ് പൊട്ടിത്തെറിച്ചത്. ഇന്ത്യക്കുവേണ്ടി 2015ല്‍ അവസാനമായി ഏകദിനം കളിച്ച റെയ്‌ന് ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss