|    Feb 25 Sun, 2018 1:40 am
Home   >  Sports  >  Cricket  >  

സുരേഷ് റെയ്‌നയുടെ കട്ട ഫാന്‍ ഓട്ടോഗ്രാഫിനായി കളിക്കളത്തിലേക്ക്; പിന്നീട് സംഭവിച്ചത്

Published : 11th May 2017 | Posted By: ev sports


ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെന്‍ഡുല്‍ക്കര്‍റുടേയും മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടേയും കാല്‍ക്കല്‍ ആരാധകര്‍ വീഴുന്നത് കണ്ടിട്ടുണ്ട്. പക്ഷേ ഇത് സുരേഷ് റെയ്‌ന പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഗുജറാത്ത് ലയണ്‍സ്- ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മല്‍സരത്തിനിടയിലാണ് കൗതുകകരമായ ഈ സംഭവം അരങ്ങേറിയത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കെതിരേ ഗുജറാത്ത് ഫീല്‍ഡ് ചെയ്യുമ്പോള്‍ ഒരു ആരാധകന്‍ സെക്യൂരിട്ടികളുടെ കണ്ണുവെട്ടിച്ച് സുരേഷ് റെയ്‌നയുടെ അടുത്തേക്കോടിയെത്തി. ഗുജറാത്ത് ലയണ്‍സിന്റെ ആരാധകനായ ഇയാള്‍ റെയ്‌ന എന്നെഴുതിയ ഓറഞ്ച് ജേഴ്‌സിയണിഞ്ഞ് റെയ്‌നക്ക് മുന്നില്‍ മുട്ട് കുത്തിനിന്നു. സംഭവം മനസിലാകാതെ നിന്ന റെയ്‌നയ്ക്ക് മുന്നിലേക്ക് പേപ്പറും പേനയും നീട്ടി ആരാധകന്‍ ഓട്ടോഗ്രാഫ് നല്‍കാമോ എന്ന് അപേക്ഷിച്ചു. താരങ്ങള്‍ക്കൊരുക്കിയ മികച്ച സുരക്ഷാ ക്രമീകരണങ്ങളെ മറികടന്ന് ഗ്രൗണ്ടിലേക്കെത്തിയ ഈ ആരാധകനെ സുരേഷ് റെയ്‌ന പിടിച്ച് എഴുന്നേല്‍പിച്ചു. ഒടുവില്‍ അംപയറും റെയ്‌നയും ചേര്‍ന്ന് അനുനയിപ്പ് ആരാധകനെ കളിക്കളത്തില്‍ നിന്ന് മടക്കുമ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ ഒരു ഷെയ്ക്ക് ഹാന്‍ഡും റെയ്‌ന നല്‍കി.


ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചില്ലെങ്കിലും ഐപിഎല്ലില്‍ ഗുജറാത്തിന് വേണ്ടി മിന്നും പ്രകടനം പുറത്തെടുക്കുന്ന സുരേഷ് റെയ്‌നയ്ക്ക് ഇന്ത്യയില്‍ മികച്ച ആരാധക പിന്തുണയാണുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss