|    Nov 19 Mon, 2018 10:30 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സുരേഷ് നമ്പത്ത് ‘ദി ഹിന്ദു പത്രാധിപര്‍

Published : 23rd October 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: “ദി ഹിന്ദു’ പത്രത്തിന്റെ അടുത്ത പത്രാധിപരായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സുരേഷ് നമ്പത്തിനെ ഹിന്ദു പബ്ലിഷിങ് ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡ് നിയമിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് 1 മുതല്‍ നിയമനം പ്രാബല്യത്തില്‍ വരും. 2016 മാര്‍ച്ചില്‍ നിയമിതനായ ഇപ്പോഴത്തെ പത്രാധിപര്‍ മുകുന്ദ് പത്മനാഭന്റെ പിന്‍ഗാമിയായിരിക്കും നമ്പത്ത്. 51കാരനായ നമ്പത്തിനെ ഏകകണ്ഠമായാണ് ഡയറക്ടര്‍ ബോര്‍ഡ് നിയമിച്ചത്. കഴിഞ്ഞ 22 കൊല്ലമായി അദ്ദേഹം “ദി ഹിന്ദുവില്‍ പ്രവര്‍ത്തിച്ചുവരുകയാണ്. 1996ലാണ് ദി ഹിന്ദുവില്‍ ചേര്‍ന്നത്. 2015 മുതല്‍ നമ്പത്ത് നാഷനല്‍ എഡിറ്ററാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss