|    Oct 20 Fri, 2017 10:42 am
FLASH NEWS
Home   >  Kerala   >  

സുരേഷ് ഗോപി രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

Published : 29th April 2016 | Posted By: swapna en

suresh-gopi

ന്യൂഡല്‍ഹി: നടന്‍ സുരേഷ് ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.പതിനൊന്ന് മണിക്ക് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സുരേഷ് ഗോപിയുടെ കുടുംബവും ഉണ്ടായിരുന്നു. കലാരംഗത്തെ പ്രതിനിധിയായാണ് സുരേഷ് ഗോപിയെ രാഷ്്ട്രപതി നാമനിര്‍ദ്ദേശം ചെയ്തത്.മലയാള സിനിമാ രംഗത്ത് നിന്നും രാജ്യസഭയിലെത്തുന്ന ആദ്യത്തെ ആളാണ് സുരേഷ് ഗോപി. സുരേഷ് ഗോപിക്ക് നടന്‍മാരായ മമ്മുട്ടിയും മോഹന്‍ലാലും ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഉടന്‍ തന്നെ പദ്ധതികള്‍ പ്രഖ്യാപിക്കേണ്ടെന്ന് പറഞ്ഞായിരുന്നു മമ്മൂട്ടിയുടെ ആശംസ. എന്നാല്‍ എംപി ഫണ്ട് ചെലവാക്കാനുള്ളതാണെന്നും സുരേഷ് ഗോപി മമ്മൂട്ടിക്ക് മറുപടി നല്‍കി. നേരത്തെ ഒരു ചടങ്ങില്‍ വച്ച് സുരേഷ് ഗോപിയെ മമ്മുട്ടി കണ്ട ഭാവം നടിക്കാത്തത് ഏറെ വിവാദമായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക