|    Jul 17 Tue, 2018 1:35 pm
FLASH NEWS

സുരേഷ് ഗോപി ഭാവിക്ക് അപകടകാരി: ബാലചന്ദ്രന്‍ വടക്കേടത്ത്

Published : 26th September 2017 | Posted By: fsq

തൃശൂര്‍: അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ സുരേഷ് ഗോപി എംപി  ഭാവിക്ക് അപകടകാരിയാണെന്നും  തലമുറക്ക് തെറ്റായ സന്ദേശമാണ് നല്‍കിയതെന്നും ബാലചന്ദ്രന്‍ വടക്കേടത്ത് അഭിപ്രായപ്പെട്ടു. രാജ്യത്ത് ബ്രാഹ്മണ്യ രാഷ്ട്രീയം കൊണ്ടുവരാനുള്ള സംഘ്പരിവാര്‍ നീക്കങ്ങളുടെ ഭാഗമാണ് മോദിയുടെ രാജ്യസഭാംഗമായ സുരേഷ് ഗോപിയുടെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷതക്കായി ഉയിര്‍പ്പ് എന്ന തലക്കെട്ടില്‍ ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന സാംസ്‌ക്കാരിക യാത്രയുടെ മുേന്നാടിയായി വടൂക്കര സന്മാര്‍ഗ ദീപം ഗ്രാമീണ വായനശാല സംഘടിപ്പിച്ച വൈലോപ്പിള്ളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വടക്കേടത്ത്. രാഷ്ട്രീയ മാനത്തോടെ സംസാരിച്ച സുരേഷ് ഗോപിയെ വെറുതെ വിടാന്‍ പാടില്ല. ബ്രാഹ്മണനാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ താങ്കളെ അംഗീകരിക്കാനാവില്ലെന്ന് പറയാന്‍ നമുക്കാവണം. തരിച്ചു വരുന്ന ബ്രാഹ്മണ്യത്തെ പ്രതിരോധിക്കണം-അദ്ദേഹം ആവശ്യപ്പെട്ടു. വായനശാല പ്രസിഡന്റ് തിലകന്‍ കൈപ്പുഴ അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss