|    Aug 17 Fri, 2018 2:23 pm
FLASH NEWS

സുരേഷ് ഗോപി കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചു: പി ജയരാജന്‍

Published : 26th March 2018 | Posted By: kasim kzm

കണ്ണൂര്‍: കീഴാറ്റൂര്‍ വയലിലെത്തിയ സുരേഷ് ഗോപി എംപി അവിടെ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചത് എന്തിനു വേണ്ടിയെന്നാണ് വ്യക്തമാക്കണമെന്ന് പി ജയരാജന്‍ പ്രസ്താവിച്ചു. പരിസ്ഥിതി പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന ചിലരാണ് കീഴാറ്റൂരില്‍ ഇന്നലത്തെ പരിപാടിക്ക് നേതൃത്വം നല്‍കിയത്.
നിലവിലുള്ള എല്ലാ സൗകര്യങ്ങള്‍ ഉപയോഗിക്കുകയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുകയാണ് ഇക്കൂട്ടര്‍. ഏതൊരു വികസനപ്രവര്‍ത്തനം നടത്തുമ്പോഴും നാശനഷ്ടങ്ങള്‍ പരമാവധി കുറച്ച് മുന്നോട്ടുപോവുക എന്നതാണ് സിപിഎം നിലപാട്. എന്നാല്‍ കീഴാറ്റൂരിലേക്ക് കുതിച്ചെത്തുന്നവര്‍ക്ക് എല്ലായിടത്തും ഒരേ നിലപാടാണോ ഉള്ളതെന്ന് വിശദീകരിക്കണം. കീഴാറ്റൂരിലൂടെ എലിവേറ്റഡ് ഹൈവേ ആകാമെന്ന നിര്‍ദേശമാണ് വി എം സുധീരന്‍ മുന്നോട്ടുവച്ചത്. ബൈപാസ്‌വിരുദ്ധ സമരക്കാരുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss