|    Oct 19 Fri, 2018 6:44 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പൊളിച്ചെടുത്ത്‌ സോഷ്യല്‍ മീഡിയ

Published : 7th September 2017 | Posted By: fsq

 

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തിനു പിന്നാലെ ഇടതുപക്ഷത്തെയും കോണ്‍ഗ്രസ്സിനെയും കുറ്റപ്പെടുത്തിക്കൊണ്ടുള്ള ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പെളിച്ചടുക്കി സോഷ്യല്‍ മീഡിയ. ഗൗരി ലങ്കേഷിന്റെ മുഖ്യശത്രു സിദ്ധരാമയ്യയും കോണ്‍ഗ്രസ്സുമായിരുന്നെന്നും അറിയപ്പെടുന്ന മാവോവാദി അനുകൂല എഴുത്തുകാരിയുമായിരുന്നു അവര്‍ എന്നുമായിരുന്നു സുരേന്ദ്രന്‍ പോസ്റ്റില്‍ പറഞ്ഞത്. മുത്തലാഖിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ച അവര്‍ക്ക് ശത്രുക്കള്‍ ധാരാളമുണ്ടായിരുന്നെന്നും എന്തുംചെയ്യാന്‍ മടിയില്ലാത്തവരാണ് കോണ്‍ഗ്രസ്സും ഇടതുപക്ഷവും അവര്‍ക്കുവേണ്ടി പേനയുന്തുന്ന കൂലി മാധ്യമങ്ങളും എന്നുമായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.ഇതിനു പിന്നാലെ സുരേന്ദ്രനെ പൊളിച്ചടുക്കി നിരവധി കമന്‍ഡുകളാണ് എത്തിയത്. സുരേന്ദ്രന് ആ പാവം സ്ത്രീയുടെ ഘാതകര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കണമെന്നും അതിന് വീണിടം വിഷ്ണു ലോകമാക്കുകയാണ് ആശാനെന്നുമാണ് ഒരാളുടെ പ്രതികരണം. ബ്രോ, ഗാന്ധിയെ ഓര്‍മയുണ്ടോ? നമ്മുടെ രാഷ്ട്രപിതാവിനെ അദ്ദേഹത്തിന്റെ ശരീരത്തിലേക്കു വെടിയുതിര്‍ത്തവന്റെ പിന്‍ഗാമികള്‍ ഇതല്ല ഇതിലും വലുത് ചെയ്യുമെന്ന് ചിന്തിക്കാന്‍ എംഎ ഡിഗ്രി ഒന്നും വേണ്ട സുരേന്ദ്രാ, തലയോട്ടിക്കുള്ളില്‍ തലച്ചോറുണ്ടായാല്‍ മതി എന്നാണ് മറ്റൊരു കമന്റ്. ”ഗാന്ധിയെ കൊന്ന തോക്കിലെ ഉണ്ടകള്‍ ഇനിയും ബാക്കിയുണ്ട്. സംഘപരിവാരം പേപ്പട്ടികള്‍ക്കെതിരേ വിരല്‍ചൂണ്ടിയാല്‍ ഉന്മൂലനം ചെയ്യുന്ന മോദിയുടെ ഫാഷിസ്റ്റ് നയത്തിന്റെ ഏറ്റവും പുതിയ ഇര ഗൗരി ലങ്കേഷ്” എന്നാണ് മറ്റൊരാളുടെ പ്രതികരണം. ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് ആണെന്ന് ഒരു അപവാദം കൂടെ കേള്‍ക്കുന്നുണ്ട് എന്ന് കൂടെ ചേര്‍ക്കാമായിരുന്നു എന്നാണ് ഷബീര്‍ എന്നയാളുടെ പ്രതികരണം. ”ഇത് ചെയ്തത് ഒരിക്കലും സാംസ്‌കാരിക സംഘടനയായ സ്വയം സേവക് സംഘോ അതിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ബിജെപിയോ ആയിരിക്കില്ല. ഗോരക്ഷാസേനയോ പുതിയ കഴുത രക്ഷാസേനയോ ആയിരിക്കും. ഈ സംഘടനകളെയൊക്കെ വൈകിയാണെങ്കിലും മങ്കി ബാത്തിലടക്കം മോദിജി അപലപിച്ചിട്ടുണ്ട്.” അക്ബര്‍ തിരൂരങ്ങാടി കളിയാക്കുന്നു. കല്‍ബുര്‍ഗി, അനന്തമൂര്‍ത്തി, പന്‍സാരെ, ഇപ്പോഴിതാ ഗൗരി ലങ്കേഷ്. ഫാഷിസം അതിന്റെ മൂര്‍ധന്യത്തിലാണ്. അവര്‍ ഭയപ്പെടുന്നത് ആശയങ്ങളെയാണ്.  പ്രതിരോധം വാക്കുകളിലും വരകളിലും മാത്രം പോരാ പ്രതിഷേധിക്കുക പരമാവധി ഉച്ചത്തില്‍ പരമാവധി ശക്തിയില്‍ ഇതായിരുന്നു മറ്റൊരു കമന്റ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss