|    Dec 17 Mon, 2018 11:46 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സുരേന്ദ്രനു സുരക്ഷാ വീഴ്ച; സിഐക്ക് സസ്‌പെന്‍ഷന്‍

Published : 6th December 2018 | Posted By: kasim kzm

കൊല്ലം: റിമാന്‍ഡില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് സുരക്ഷാ വീഴ്ച ഉണ്ടായതിന്റെ പേരില്‍ കൊല്ലം എആര്‍ ക്യാംപ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിക്രമന്‍ നായരെ ഐജി സസ്‌പെന്റ് ചെയ്തു. ഒരാഴ്ച മുമ്പ് കൊട്ടാരക്കര സബ് ജയിലില്‍ നിന്നു കണ്ണൂരിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു സുരക്ഷാ വീഴ്ച. വിക്രമന്‍ നായര്‍ ഉള്‍പ്പെടെയുള്ള എആര്‍ ക്യാംപ് ടീമിനായിരുന്നു സുരക്ഷാ ചുമതല.
സുരക്ഷ മുന്‍നിര്‍ത്തി കൊല്ലം എആര്‍ ക്യാംപില്‍ നിന്ന് ഭക്ഷണം എത്തിച്ചുനല്‍കുകയോ അവിടെ എത്തി ഭക്ഷണം നല്‍കുകയോ ചെയ്യണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, ഇതിനു വിരുദ്ധമായി സുരേന്ദ്രന് ഹോട്ടലില്‍ നിന്ന് ഭക്ഷണം ഏര്‍പ്പെടുത്തുകയും കൂടാതെ പോലിസ് വാഹനത്തിനുള്ളില്‍ വച്ച് മൊബൈല്‍ ഫോണില്‍ നിന്ന് ബന്ധുക്കളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും വിളിക്കാന്‍ അവസരം നല്‍കി എന്നായിരുന്നു പരാതി.
വിഷയം ആഭ്യന്തര വകുപ്പില്‍ ചര്‍ച്ചയായതോടെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതു സംബന്ധിച്ചുള്ള എ ആര്‍ ക്യാംപ് ഡെപ്യൂട്ടി കമാ ന്‍ഡന്റ് ചിത്രസേനന്റെ അന്വേഷണ റിപോര്‍ട്ടിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss