|    Apr 27 Thu, 2017 8:24 pm
FLASH NEWS

സുരഭി തിയേറ്റര്‍ ടിക്കറ്റ് ചാര്‍ജ് വര്‍ധന; കൗണ്‍സില്‍ യോഗം സ്തംഭിപ്പിച്ചു

Published : 1st November 2016 | Posted By: SMR

ചാലക്കുടി: സുരഭി തിയേറ്ററിലെ ടിക്കറ്റ് ചാര്‍ജ്ജ് സംബന്ധിച്ച തര്‍ക്കം ഇന്നലെ നടന്ന കൗണ്‍സില്‍ യോഗം സ്തംഭിപ്പിച്ചു. അജണ്ടകള്‍ ചര്‍ച്ചക്കെടുക്കുന്നതിന് മുമ്പേ പ്രതിപക്ഷ നേതാവ് വിഒ പൈലപ്പനാണ് ടിക്കറ്റ് ചാര്‍ജ്ജ് വര്‍ധനവ് സബന്ധിച്ച വിഷയം എടുത്തിട്ടത്. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിലെ അജണ്ടയില്‍ ടിക്കറ്റ് ചാര്‍ജ്ജ് വര്‍ധനവ് സംബന്ധിച്ച വിഷയം ഇല്ലായാരുന്നുവെന്നും ഈ വിഷയം സംബന്ധിച്ച തീരുമാനം ഭരണപക്ഷം ഇപ്പോള്‍ എഴുതി ചേര്‍ത്തതാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതിന് പിന്നില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷത്തെ ഷിബു വാലപ്പന്‍ ആരോപിച്ചു. എന്നാല്‍ സാധാരണക്കാര്‍ സിനിമ കാണാനെത്തുന്ന സുരഭി തിയേറ്റര്‍ നിലനിര്‍ത്തുന്നതിനായി ചാര്‍ജ്ജ് വര്‍ധനവ് നടത്തിയത് എതിര്‍ക്കുന്നതിന് പിന്നില്‍ ഡി-സിനിമ തിയറ്ററുകള്‍ പോലെയുള്ള വന്‍കിട തിയേറ്ററുകാരെ സഹായിക്കാനുള്ള പ്രതിപക്ഷത്തിന്റെ അടവ് നയമാണെന്ന് ഭരണപക്ഷത്തെ എംഎം ജിജന്‍ ആരോപിച്ചു. ഇത് വന്‍ വാഗ്വാദത്തിന് കാരണമായി. ഭരണപക്ഷാംഗത്തിന്റെ പ്രസ്ഥാവന വിന്‍വലിക്കണമെന്ന് പ്രതിപക്ഷവും പ്രതിപക്ഷാംഗത്തിന്റെ ആരോപണം പിന്‍ലിക്കണമെന്ന് ഭരണപക്ഷവും ആരോപിച്ചു. ഇത് വീണ്ടും വാക്കേറ്റത്തിനും ഒച്ചപ്പാടിനും കാരണമായി. തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ ഇടപെട്ടാണ് പ്രശ്‌നം ശാന്തമാക്കിയത്. ഖരമാലിന്യ യൂനിറ്റിലെ തൊഴിലാളികളുടെ വേതനം 350രൂപയാക്കിയും പ്ലാന്റിലെ തൊഴിലാളികളുടെ വേതനം 450രൂപയാക്കിയും ഉയര്‍ത്താന്‍ യോഗം തീരുമാനിച്ചു. വളര്‍ത്തു നായകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താനായുള്ള ഹെല്‍ത്ത് സ്റ്റാന്റിങ് കമ്മിറ്റിയുടെ തീരുമാനത്തിന് യോഗം അംഗീകാരം നല്‍കി. ചാലക്കുടിപാലം മുതല്‍ റെയില്‍വേ പാലംവരെ നടപ്പാത നിര്‍മിക്കുന്നതിനായി കെഎം ഹരിനാരായണന്‍ അവതാരകനായും വിജെ ജോജി അനുവാദകനുമായുള്ള പ്രമേയം അംഗീകരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ വില്‍സന്‍ പാണാട്ടുപറമ്പന്‍, പിഎം ശ്രീധരന്‍, യുവി മാര്‍ട്ടിന്‍, വിജെ ജോജി, ജോയ് ചാമവളപ്പില്‍, കെവി പോള്‍, വിഒ പൈലപ്പന്‍, ഷിബു വാലപ്പന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day