|    Jul 21 Fri, 2017 12:33 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സുരക്ഷ ാ പ്രശ്‌നം: ആട് ആന്റണിക്കുള്ള ശിക്ഷാവിധി 27ലേക്കു മാറ്റി

Published : 23rd July 2016 | Posted By: SMR

കൊല്ലം: പോലിസ് ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി ആട് ആന്റണിയുടെ ശിക്ഷാവിധി മാറ്റി. ഈ മാസം 27ലേക്കാണ് കേസ് മാറ്റിയത്.
ഇന്നലെ രാവിലെ കോടതി ചേര്‍ന്നപ്പോള്‍ തന്നെ സുരക്ഷാ കാരണങ്ങളാല്‍ ആട് ആന്റണിയെ ഹാജരാക്കാന്‍ കഴിയില്ലെന്ന് പോലിസ് കോടതിയെ അറിയിക്കുകയായിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്നാണ് പോലിസ് കോടതിയില്‍ കത്തു നല്‍കിയത്. കേസ് റിപോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തുമ്പോള്‍ സംഘര്‍ഷമുണ്ടായേക്കാമെന്ന റിപോര്‍ട്ടുകളുണ്ടായിരുന്നു.
ഇങ്ങനെ സംഭവിച്ചാല്‍ ആട് ആന്റണി പോലിസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇയാളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോവുമ്പോള്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പു നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്നാണ് സുരക്ഷാകാരണങ്ങളാല്‍ പ്രതിയെ കോടതിയില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നു കാട്ടി സിറ്റി പോലിസ് കമ്മീഷണര്‍ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ അറിയിച്ചത്. തുടര്‍ന്നാണ് കേസ് ഈ മാസം 27ലേക്കു മാറ്റിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക