|    Jan 24 Tue, 2017 12:33 am

സുരക്ഷ ഉദ്യോഗസ്ഥനെ കൊണ്ട് ചെരുപ്പിടീച്ച മന്ത്രി വിവാദത്തില്‍

Published : 16th August 2016 | Posted By: mi.ptk

odisha-minister

ഭുവനേശ്വര്‍:സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയ്‌ക്കെത്തിയ ബിജെപി നേതാവും ഒഡീഷയിലെ മന്ത്രിയുമായ യോഗേന്ദ്ര ബെഹ്‌റ സുരക്ഷ ഉദ്യോഗസ്ഥനെ കൊണ്ട് തന്റെ ചെരുപ്പിടിയിച്ചത് വിവാദമാകുന്നു. കേന്‍ജാറില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങിലെ മുഖ്യാതിഥിയായ മന്ത്രി പതാക ഉയര്‍ത്തിയിന് ശേഷം വേദിയിലെത്തിയപ്പോള്‍ ചെരുപ്പിട്ടുകൊടുക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥനോട് ആവശ്യപ്പെടുകയായിരുന്നു. ജനങ്ങള്‍ നോക്കി നില്‍ക്കെയുള്ള മന്ത്രിയുടെ പ്രവര്‍ത്തി പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ നടപടിയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങളാണുയര്‍ന്നത്. മന്ത്രിയുടെ നടപടി ചോദ്യം ചെയ്തപ്പോള്‍ ‘താന്‍ ഒരു വിഐപി ആണ് അതുകൊണ്ട് താന്‍ പതാക ഉയര്‍ത്തി. ഇയാള്‍ ഒരു സുരക്ഷ ഉദ്യോഗസ്ഥനാണ് അതുകൊണ്ട് ഇങ്ങനെ ചെയ്യുന്നു’ എന്നായിരുന്നു മറുപടി. പിന്നീട് സംഭവം വിവാദമായപ്പോള്‍ തനിയ്ക്ക് നടുവേദനയായതുകൊണ്ട് സുരക്ഷ ഉദ്യോഗസ്ഥനോട് സഹായം ചോദിക്കുകയായിരുന്നെന്ന് മന്ത്രി വിശദീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 228 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക