|    Jul 25 Tue, 2017 12:28 pm
FLASH NEWS

സുരക്ഷിതബാല്യം സമൂഹത്തിന്റെ ഉത്തരവാദിത്തം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Published : 27th July 2016 | Posted By: SMR

പത്തനംതിട്ട: കുട്ടികള്‍ക്ക് സുരക്ഷിതബാല്യം ഉറപ്പുവരുത്തുകയെന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. സാമൂഹിക നീതി വകുപ്പ് ഐസിപിഎസിന്റെയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെയും ആഭിമുഖ്യത്തില്‍ ബ്ലോക്ക്തല നോഡല്‍ അധ്യാപകര്‍ക്കായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അതിജീവനം പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
പളുങ്കുപാത്രം പോലെയാണ് കുട്ടികളുടെ മനസ്സ്. അത് ആഘാതങ്ങള്‍ ഏല്‍ക്കാതെ സൂക്ഷിക്കണം. ചെറിയ ക്ഷതങ്ങള്‍ പോലും കുട്ടികളുടെ വ്യക്തിത്വത്തെ ബാധിക്കും. പുതിയ തലമുറയെ സമൂഹത്തിന് ഏറ്റവും ഗുണകരമായ രീതിയില്‍ വളര്‍ത്തിയെടുക്കണം. കുട്ടികളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തി ഉചിതമായ പരിഹാരം നിര്‍ദേശിക്കാന്‍ മാതാപിതാക്കളും അധ്യാപകരും ഉള്‍പ്പെടെ മുതിര്‍ന്നവര്‍ക്കു കഴിയണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
അതിജീവനം പദ്ധതി വിജയിപ്പിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തുകളും അധ്യാപകരും നേതൃത്വം നല്‍കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ പറഞ്ഞു. നോഡല്‍ അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കണം.
കുട്ടികളുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിച്ച് അതിജീവനത്തെ മാതൃകാ പദ്ധതിയാക്കി അധ്യാപകര്‍ മാറ്റണമെന്നും കലക്ടര്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം ബി സത്യന്‍, കോന്നിയൂര്‍ പി കെ, നിര്‍മലാ മാത്യൂസ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലീലാ മോഹന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ഗ്രേസി ഇത്താക്ക്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കിരണ്‍റാം, ജില്ലാ സാമൂഹികനീതി ഓഫിസര്‍ സി എസ് അജീഷ്‌കുമാര്‍, ഇലന്തൂര്‍ ബിഡിഒ ഡി ഷിന്‍സ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ എ ഒ അബീന്‍ സംസാരിച്ചു.
സിഡബ്ല്യുസി മെംബര്‍ ജോണ്‍ ജേക്കബ്, ഡിഎംഎച്ച്പി സൈക്ക്യാട്രിസ്റ്റ് ഡോ.ലൈല ദിവാകര്‍, ബബിതാ ജേക്കബ് വിഷയാവതരണം നടത്തി. തുടര്‍ന്ന് പ്രയാസകരമായ സാഹചര്യത്തിലുള്ള കുട്ടികളെ കണ്ടെത്തുന്നതും സ്‌കൂള്‍തല ഇടപെടലുകളും സംബന്ധിച്ച് ഗ്രൂപ്പ് ചര്‍ച്ച നടന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക