|    Jul 23 Sun, 2017 8:33 pm
FLASH NEWS

സുരക്ഷിതത്വം ഇല്ലാതെ എടിഎം കൗണ്ടര്‍ സ്ഥാപിച്ചതായി ആക്ഷേപം

Published : 29th July 2016 | Posted By: SMR

ചങ്ങനാശ്ശേരി: തിരക്കേറയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സുരക്ഷിതത്വമില്ലാതെ എടിഎം കൗണ്ടര്‍ സ്ഥാപിച്ചതായി ആക്ഷേപം. പ്രധാന റോഡില്‍ നിന്ന് സ്ാറ്റാന്‍ഡിനുള്ളിലേക്കു യാത്രക്കാരും മറ്റും കയറുന്ന പ്രവേശന കവാടത്തിലാണു ഫെഡറല്‍ ബാങ്കിന്റെ എടിഎം കൗണ്ടര്‍ സ്ഥാപിച്ചത്.
യാത്രക്കാര്‍ക്കു നില്‍ക്കാനും ഇരിക്കാനും ഇടമില്ലാത്ത തിങ്ങിനിറഞ്ഞു നില്‍ക്കുന്ന സ്ഥലത്തായി ഇതു സ്ഥാപിച്ചിരിക്കുന്നതു കാരണം പരസ്യമായി ആര്‍ക്കും ഇതില്‍ നിന്നും പണം എടുക്കാനും കഴിയില്ല. പണം എടുക്കുന്നത് ആരാണെന്നും അവര്‍ എവിടേക്കാണ് നീങ്ങുന്നതെന്നും തൊട്ടരികെ നില്‍ക്കുന്നവര്‍ക്കു മാത്രമല്ല അകലെനിന്ന് ആര്‍ക്കും വീക്ഷിക്കാനുമാവും.
ഇതു മോഷ്ടാക്കള്‍ക്കും പോക്കറ്റടിക്കാര്‍ക്കും ഏറെ സൗകര്യ പ്രദമാണെന്നും ഉപഭോക്താക്കള്‍ പറയുന്നു. മാത്രമല്ല പണമിടപാടിന്റെ കോഡ് നമ്പര്‍ പോലും ആര്‍ക്കും തൊട്ടരികെ നിന്നു കാണാനാവും. വേണ്ടത്ര പോലിസോ സെക്യൂരിറ്റി ജീവനക്കാരോ ഇല്ലാത്ത സ്റ്റാന്‍ഡില്‍ തുറസ്സായ സ്ഥലത്ത് ഇതു സ്ഥാപിച്ചിരിക്കുന്നതു ഗുണത്തേക്കാള്‍ ഏറെ ദോഷം വരുത്തിവയ്ക്കുമെന്നും കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയും ഏറെയാണെന്നുമാണ് പൊതു അഭിപ്രായം. സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍ കാര്‍ഡ് വിതരണവും തമിഴ്‌നാട്ടിലേക്കും ദീര്‍ഘദൂരത്തേക്കുമുള്ള ബസ്സുകളുടെ റിസര്‍വേഷനും ഇതിനു സമീപത്തെ മുറിയിലാണു വിതരണം ചെയ്യുന്നത്.
ഇതിനായി വിദ്യാര്‍ഥികളും യാത്രക്കാരും എത്തുന്നതോടെ ഇതുവഴി ആര്‍ക്കും നടക്കാനാവാത്ത അവസ്ഥയും ഏറെ തിക്കും തിരക്കുമാണ് ഇവിടെ അനുഭവപ്പെടുന്നത്.
എപ്പോഴും തിരക്കുള്ള ഇവിടെനിന്നും എങ്ങനെ പണം എടുക്കാനാവുമെന്ന ആശങ്കയും   ഉപഭോക്താക്കളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക