|    Jan 18 Wed, 2017 3:01 am
FLASH NEWS

സുരക്ഷാ സേനക്ക് നേരെ ഗ്രനേഡ് ആക്രമണം; എട്ട് പേര്‍ക്ക് പരിക്ക്

Published : 11th October 2016 | Posted By: mi.ptk

shopian-grenade-attack

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സൈനികര്‍ക്ക് നേരെ ആക്രമണം. രണ്ട് ജവാന്‍മാര്‍ക്കും ആറ് സിവിലിയന്‍മാര്‍ക്കും പരിക്കേറ്റു. ഷോപ്പിയാനിലൂടെ കടന്നുപോകുകയായിരുന്ന അര്‍ധ സൈനിക വാഹനത്തിന് നേരെ അക്രമികള്‍ ഗ്രനേഡ് എറിയുകയായിരുന്നു. ഗ്രനേഡ് ലക്ഷ്യം തെറ്റി റോഡിലേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. പരിക്കേറ്റ സിവിലിയന്‍മാരില്‍ അധികവും പ്രായപൂര്‍ത്തിയാകാത്തവരാണ്.
പാംപോറിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ അക്രമികളും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരിക്കെതന്നെയാണ് ഷോപ്പിയാനിലും ആക്രമണമുണ്ടായത്.
പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്  തിരിച്ചടി നല്‍കാന്‍ 250ഓളം അക്രമികള്‍ നുഴഞ്ഞുകയറിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 144 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക