|    Sep 19 Wed, 2018 7:15 pm
FLASH NEWS

സുരക്ഷാ വേലിയില്ല; ട്രാന്‍സ്‌ഫോമര്‍ അപകടഭീഷണി ഉയര്‍ത്തുന്നു

Published : 15th August 2018 | Posted By: kasim kzm

കോന്നി: അരുവാപ്പുലം പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളില്‍ വൈദ്യുതി എത്തിക്കുന്ന ട്രാന്‍സ്‌ഫോമര്‍ അപകടഭീഷണി ഉയര്‍ത്തുന്നു. ആനകുത്തി- കുമ്മണ്ണൂര്‍ റോഡില്‍ മാവനാല്‍ ജങ്ഷനില്‍ ഐരവണ്‍, ആറ്റുവശം ഭാഗത്തേക്കുള്ള റോഡിനോട് ചേര്‍ന്നാണ് ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചിട്ടുള്ളത്. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പടെ കാല്‍നടയാത്രികരും നൂറുകണക്കിന് വാഹനങ്ങളും ദിനംപ്രതി ആശ്രയിക്കുന്ന റോഡിലാണ് അപകടം പതിയിരിക്കുന്നത്. റോഡില്‍ നിന്നും അധികം ഉയരത്തിലല്ലാതെ സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്‌ഫോമറിന് സംരക്ഷണവേലി നിര്‍മിച്ചിട്ടില്ല. ഇതിനെതിരേ പ്രദേശവാസികള്‍ നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും പരിഹാരമുണ്ടായിട്ടില്ല. ട്രാന്‍സ്‌ഫോമറിന് സംരക്ഷണഭിത്തി ഒരുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്്. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം ട്രാന്‍സ്‌ഫോമറില്‍ തീ പടരുന്നത് നിത്യസംഭവമാണ്. കഴിഞ്ഞരാത്രിയും സമാനരീതിയില്‍ തീ പ്രവഹിച്ചിരുന്നു. അപകടസാധ്യത മുന്‍നിര്‍ത്തി അടിയന്തരമായി ട്രാന്‍സ്‌ഫോമറിന് സുരക്ഷാവേലി സ്ഥാപിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss