|    Nov 21 Tue, 2017 12:44 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സുരക്ഷാ ഭീഷണി; പാക് വ്യോമപരിധിയിലൂടെയുള്ള യാത്ര ഒഴിവാക്കിത്തരണമെന്ന് എയര്‍ലൈനുകള്‍

Published : 24th August 2016 | Posted By: SMR

ന്യൂഡല്‍ഹി: സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പാകിസ്താന്റെ വ്യോമപരിധിയിലൂടെയുള്ള യാത്ര ഒഴിവാക്കാന്‍ അനുവദിക്കണമെന്ന് ഇന്ത്യന്‍ വിമാന കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രയിലാണു കൂടുതലും പാക് ആകാശ പരിധിയിലൂടെ സഞ്ചരിക്കേണ്ടിവരുന്നത്.
ഇരുരാജ്യങ്ങള്‍ക്കിടയിലും ബന്ധം വഷളാവുന്നതിനിടയില്‍ യാത്രാവിമാനങ്ങള്‍ പാക് വ്യോമപാതയിലൂടെ പറക്കുന്നത് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് കമ്പനികളുടെ ആവശ്യം. നിലവില്‍ വ്യോമസേനയും നാവികസേനാ വിമാനങ്ങളും ഉപയോഗിക്കുന്ന പശ്ചിമ മേഖലയിലൂടെ (അഹ്മദാബാദിനും അറബിക്കടലിനും മുകളിലൂടെ) പറക്കാന്‍ അനുമതി നല്‍കണമെന്നാണ് ഇന്ത്യന്‍ എയര്‍ലൈനുകളുടെ ആവശ്യം. പാകിസ്താനിലൂടെയുള്ള വളഞ്ഞ വ്യോമപാതയേക്കാള്‍ നല്ലത് അറബിക്കടലിനു മുകളിലൂടെയുള്ള ഗള്‍ഫ് റൂട്ടാണെന്ന് എയര്‍ലൈനുകള്‍ പറയുന്നു. സുരക്ഷാ ഭീതി വര്‍ധിച്ചതിനാല്‍ പാകിസ്താന്‍ ആകാശമാര്‍ഗം ഉപേക്ഷിക്കുന്നതാണു നല്ലതെന്നും കേന്ദ്രത്തോട് എയര്‍ലൈനുകള്‍ അപേക്ഷിക്കുന്നു. സുരക്ഷയ്‌ക്കൊപ്പം സാമ്പത്തികലാഭവും ആവശ്യത്തിന് പിന്നില്‍ എയര്‍ലൈനുകള്‍ കാണുന്നുണ്ട്.
പാകിസ്താന് മുകളിലൂടെ ഗള്‍ഫിലേക്ക് പറക്കുന്നത് എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ എയര്‍ലൈനുകളാണ്. പാകിസ്താനില്‍ നിന്ന് നേരത്തെ ഷെഡ്യൂള്‍ ചെയ്യാത്ത ചില വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറന്നത് ഇന്ത്യ മടക്കി അയച്ചിരുന്നു. ഇതില്‍ പാകിസ്താന്‍ പ്രതികാരനടപടികള്‍ സ്വീകരിക്കുമെന്ന ആശങ്കയുമുണ്ട്. വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി സംവരണം ചെയ്തിരിക്കുന്ന വ്യോമപരിധിയിലേക്ക് വാണിജ്യ വിമാനങ്ങളെക്കൂടി എത്തിക്കണമെന്ന ആവശ്യമാണ് ഇതോടെ ഉയരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക