|    Nov 13 Tue, 2018 3:43 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സുരക്ഷാ പരിശോധന നീണ്ടു; രോഷാകുലനായ യാത്രക്കാരന്‍ ബാഗേജില്‍ ബോംബാണെന്ന് പറഞ്ഞു കുടുങ്ങി

Published : 5th November 2018 | Posted By: kasim kzm

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ വിദേശരാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ സുരക്ഷാ പരിശോധന നീണ്ടപ്പോള്‍ രോഷത്തോടെ ബാഗേജില്‍ ബോംബാണെന്ന് പറഞ്ഞ യാത്രക്കാരന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഒമാന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ മസ്‌ക്കത്തിലേക്ക് പോവാനെത്തിയ ചേര്‍ത്തല സ്വദേശി സുഭാഷ് (48) ആണ് കുടുങ്ങിയത്.
ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു സംഭവം. എയര്‍ലൈന്‍സ് ജീവനക്കാര്‍ ബാഗ് പരിശോധിക്കുന്നതിനിടെ മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ ബാഗേജില്‍ ബോംബാണെന്ന് പറഞ്ഞതാണ് പ്രശ്‌നമായത്. തുടര്‍ന്ന് ഇയാളെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത് പരിശോധനകള്‍ നടത്തി നെടുമ്പാശ്ശേരി പോലിസിന് കൈമാറുകയായിരുന്നു.
12 വര്‍ഷമായി മസ്‌ക്കത്തില്‍ ജോലി ചെയ്യുന്ന സുഭാഷ് രണ്ട് മാസത്തെ അവധിക്കാണു നാട്ടില്‍ എത്തിയത്. അവധി കഴിഞ്ഞ് മടങ്ങുമ്പോഴാണു സംഭവം. സംഭവത്തെ തുടര്‍ന്നു കേസെടുത്തതു മൂലം സുഭാഷിന്റെ യാത്ര മുടങ്ങി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss