|    Jul 17 Tue, 2018 11:32 am
FLASH NEWS

സുരക്ഷാ പരിശോധന : കേന്ദ്രസംഘം ഇന്ന് മുല്ലപ്പെരിയാറിലെത്തും

Published : 11th September 2017 | Posted By: fsq

 

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കാന്‍ ദേശീയ സുരക്ഷാ സേനയിലെ 20 അംഗ സംഘം ഇന്നു മുല്ലപ്പെരിയാറിലെത്തും. ഇന്നും നാളെയുമാണ് എന്‍എസ്ജി അംഗങ്ങള്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുക. ചെന്നൈയില്‍ നിന്ന് ഇന്ന് തേക്കടിയില്‍ എത്തുന്ന സംഘം ബോട്ട് മാര്‍ഗം മുല്ലപ്പെരിയാറില്‍ എത്തും. തുടര്‍ന്ന് അണക്കെട്ടില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തും. മുല്ലപ്പെരിയാറിലെ വെള്ളം ശേഖരിച്ചു നിര്‍ത്തുന്ന തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ട് സന്ദര്‍ശിച്ച ശേഷമാവും എന്‍എസ്ജി സംഘം മുല്ലപ്പെരിയാറില്‍ എത്തുക എന്നാണ് സൂചന.കേരളത്തിലെ ഏറ്റവും വലിയ പോലിസ് സ്റ്റേഷനാണ് മുല്ലപ്പെരിയാറിലേത്. ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 123 പോലിസുകാരാണ് അണക്കെട്ടിന്റെ സുരക്ഷയിലുള്ളത്. എന്നാല്‍ ഇവര്‍ കൃത്യമായി സുരക്ഷാ ജോലികള്‍ ചെയ്യുന്നില്ലെന്ന് തമിഴ്‌നാടിന് പരാതിയുണ്ട്. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അണക്കെട്ടില്‍ എത്തുന്ന ദേശീയ സുരക്ഷാ സേനയിലെ അംഗങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു നോഡല്‍ ഓഫിസറായി ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോര്‍ജ് ഡാനിയേലിന് ചുമതല നല്‍കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss