|    Mar 29 Wed, 2017 8:42 pm
FLASH NEWS

സുരക്ഷാ ചുമതലയുമായി വിജയനും

Published : 3rd November 2015 | Posted By: swapna en

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് സുരക്ഷയൊരുക്കാനെത്തിയ പോലിസുകാരുടെ കൂട്ടത്തില്‍ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ എം വിജയനും. മയ്യില്‍ സ്‌റ്റേഷന്‍ പരിധിയിലായിരുന്നു തൃശൂര്‍ കെഎപി ഒന്നാം ബറ്റാലിയന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൂടിയായ വിജയന്റെ ഡ്യൂട്ടി. സംഘര്‍ഷ സാധ്യതയുള്ള സ്ഥലമാണ് കണ്ണൂരെങ്കിലും തന്റെ മനസ്സില്‍ അത്തരം ആശങ്കകളൊന്നുമില്ലെന്ന്് വിജയന്‍ പറഞ്ഞു. മയ്യിലിലെ എല്ലാ ബൂത്തുകളും സന്ദര്‍ശിച്ചിരുന്നു. തന്റെ സാന്നിധ്യം പോലിസുകാര്‍ക്ക് സുരക്ഷാ പ്രശ്‌നമാവുമോയെന്ന് കരുതുന്നില്ല. പോലിസിലായതിനാല്‍ എവിടെയായാലും ഡ്യൂട്ടി ചെയ്യണമെന്നും വിജയന്‍ വ്യക്തമാക്കി. കെഎപി നാലാം ബറ്റാലിയന്‍ അസിസ്റ്റന്റ് കമാന്‍ഡന്റും പഴയകാല ഫുട്‌ബോള്‍ താരവുമായ സുധീറും വിജയനൊപ്പം ഉണ്ടായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day