|    Mar 28 Tue, 2017 1:41 pm
FLASH NEWS

സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് പോലിസിന്റെ പിന്തുണ

Published : 24th August 2016 | Posted By: Navas Ali kn

camera

വാണിജ്യ-വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് പോലിസ് ആവശ്യമായ സഹകരണം നല്‍കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാനത്ത് നിരവധി സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ സുരക്ഷാക്യാമറകള്‍ സ്ഥാപിക്കാന്‍ പോലിസിന്റെ സഹകരണം അഭ്യര്‍ഥിച്ചിട്ടുള്ള സാഹചര്യത്തിലാണ് തീരുമാനം. നിരീക്ഷണക്യാമറകള്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വളരെയധികം സഹായകരമാണെന്ന് കണ്ടതിനാല്‍ കഴിയുന്നത്ര മറ്റു സ്ഥാപനങ്ങളും ക്യാമറകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ക്യാമറ സ്ഥാപിക്കുന്നതിനുള്ള ഉചിതമായ സ്ഥലം കണ്ടെത്തുക, ക്യാമറകളുടെ ദിശ നിര്‍ണ്ണയിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ക്ക് വേണ്ട സഹായവും നിര്‍ദ്ദേശങ്ങളും നല്‍കണമെന്ന് ജില്ലാ പോലിസ് മേധാവിമാരോടും ബന്ധപ്പെട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരോടും സബ് ഇന്‍സ്‌പെക്ടര്‍മാരോടും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day