|    Dec 12 Wed, 2018 9:28 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സുരക്ഷാ ഉപദേഷ്ടാവിനെ പുറത്താക്കണമെന്ന് മെലാനിയ

Published : 15th November 2018 | Posted By: kasim kzm

വാഷിങ്ടണ്‍: യുഎസിലെ ഉന്നത ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മിറ റിക്കാര്‍ഡേലിനെ പുറത്താക്കണമെന്നാവശ്യവുമായി യുഎസ് പ്രഥമവനിത മെലാനിയ ട്രംപ്. കഴിഞ്ഞ മാസം നടത്തിയ ആഫ്രിക്കന്‍ യാത്രയിലുണ്ടായ വഴക്കാണ് മിറ റിക്കാര്‍ഡേലിനെ പുറത്താക്കണമെന്ന ആവശ്യത്തിനു പിന്നിലെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം സംഭവത്തില്‍ വൈറ്റ് ഹൗസോ ദേശീയ സുരക്ഷാ കൗണ്‍സിലോ പ്രതികരിച്ചിട്ടില്ല. വൈറ്റ് ഹൗസില്‍ മാറ്റങ്ങള്‍ വരുത്താന്‍ ട്രംപ് ആഗ്രഹിച്ചിരുന്നതായി യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
ദേശീയ സുരക്ഷാ കൗണ്‍സിലില്‍ കഴിഞ്ഞ ഏഴുമാസമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരികയാണ് റിക്കാര്‍ഡേല്‍. ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും മിറ റിക്കാര്‍ഡേല്‍ പ്രവര്‍ത്തിച്ചിരുന്നു. യുഎസ് സര്‍ക്കാരില്‍ പ്രവര്‍ത്തിച്ച് ദശാബ്ദങ്ങളുടെ പ്രവര്‍ത്തനപരിചയമുള്ളയാളാണ് മിറ റിക്കാര്‍ഡേല്‍. മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷിന്റെ കീഴില്‍ പ്രതിരോധവകുപ്പിലും റിക്കാര്‍ഡേല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞമാസം നടത്തിയ ആഫ്രിക്കന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ടും വിമാനത്തിലെ ഇരിപ്പിടവുമായി ബന്ധപ്പെട്ടും മെലാനിയ ട്രംപും റിക്കാര്‍ഡേലും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. കൂടാതെ എബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വൈറ്റ്ഹൗസിലെ ആളുകളെ വിശ്വസിക്കുന്നില്ലെന്നും മെലാനിയ പറഞ്ഞിരുന്നു. ആഫ്രിക്കന്‍ യാത്രയില്‍ താന്‍ സന്തുഷ്ടയല്ലെന്നും മെലാനിയ പ്രസിഡന്റിനെ അറിയിച്ചിരുന്നു. എന്നാല്‍ മിറ റിക്കാര്‍ഡേലിനെ പുറത്താക്കുന്നതിനുള്ള കാരണം മെലാനിയ ട്രംപ് വ്യക്തമാക്കിയിട്ടില്ല. അതേസമയം വൈറ്റ്ഹൗസിലെ ദീപാവലി ആഘോഷത്തിന്റെ ചിത്രം പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഈ ചിത്രത്തില്‍ മിറ റിക്കാര്‍ഡേലിന്റെ സാന്നിധ്യമുണ്ട്.
വൈറ്റ്ഹൗസ് ജീവനക്കാരുമായി ഇതിനുമുമ്പും പ്രഥമ വനിതകള്‍ തര്‍ക്കമുണ്ടായിട്ടുണ്ട്. നാന്‍സി റീഗനും ഹിലരി ക്ലിന്റണും ജീവനക്കാരുമായി വഴക്കുണ്ടായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss