|    Jan 20 Sat, 2018 7:08 am
FLASH NEWS

സുരക്ഷയ്ക്കായി നിര്‍ഭയ സ്‌പെഷ്യല്‍ പോലിസ്

Published : 4th January 2018 | Posted By: kasim kzm

തൃശൂര്‍: കേരള സ്‌കൂള്‍ കലോത്സവത്തിനോടനുബന്ധിച്ച സുരക്ഷാ ഡ്യൂട്ടിക്കായി പോലിസിനോടൊപ്പം ജനമൈത്രി സമിതി അംഗങ്ങളും, നിര്‍ഭയ വളണ്ടിയര്‍മാരും പങ്കാളികളാകും. 100 ജനമൈത്രി അംഗങ്ങളും, 50 നിര്‍ഭയ വനിത വളണ്ടിയര്‍മാരുമാണ് തൃശൂര്‍ സിറ്റി പോലീസിനോടൊപ്പം സുരക്ഷ ഡ്യൂട്ടിക്കായി പങ്കു ചേരുന്നത്. സ്ത്രീ സുരക്ഷയ്ക്കും സംരക്ഷണത്തിനും ഊന്നല്‍ കൊടുത്തുകൊണ്ട് കേരള സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച  നിര്‍ഭയ പദ്ധതിയിലേക്ക് പ്രത്യേക പരിശീലനം ലഭിച്ച വളണ്ടിയര്‍മാരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ജില്ല പോലിസ് മേധാവി രാഹുല്‍ ആര്‍ നായര്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ തേക്കിന്‍ കാട്  മൈതാനത്തില്‍  വച്ച്  നിര്‍ഭയ സ്‌പെഷ്യല്‍  പോലിസ് ജാക്കറ്റ്  വളണ്ടിയര്‍മാര്‍ക്ക്  വിതരണം  ചെയ്തു. അസ്സി. പോലീസ് കമ്മീഷണര്‍മാരായ എം കെ ഗോപാലകൃഷ്ണന്‍, ബാബു കെ തോമസ്, വനിത സെല്‍ ഇന്‍സ്‌പെക്ടര്‍ ബി. ശുഭാവതി എന്നിവരാണ് പദ്ധതി പ്രവര്‍ത്തനങ്ങളെ മുന്നോട്ട് കൊണ്ടു പോകുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day