|    Aug 17 Thu, 2017 12:51 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സുമയ്‌ക്കെതിരേ പാര്‍ട്ടിയില്‍ കലാപം

Published : 29th November 2016 | Posted By: SMR

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയ്‌ക്കെതിരേ പാര്‍ട്ടിയില്‍ കലാപം. വിനോദസഞ്ചാര മന്ത്രി ഡെറിക് ഹെനികോമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് (എഎന്‍സി) ഉന്നതാധികാര സമിതി സുമയ്‌ക്കെതിരേ അവിശ്വാസ വോട്ടെടുപ്പിന് ശുപാര്‍ശ ചെയ്തു.  ആദ്യമായാണ് സുമ തന്റെ പാര്‍ട്ടിയില്‍നിന്നുള്ള അവിശ്വാസ വോട്ടെടുപ്പ് നേരിടുന്നത്.
ഗുപ്ത എന്ന സമ്പന്ന കുടുംബവുമായി ബന്ധപ്പെട്ട് പുതിയ ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തിലാണ് സുമയ്‌ക്കെതിരേ അവിശ്വാസം കൊണ്ടുവരാന്‍ നിര്‍ദേശമുയര്‍ന്നത്. ഹെനികോമിന്റെ നിര്‍ദേശത്തിന് മറ്റ് രണ്ടു മന്ത്രിമാരുടെയും പിന്തുണയുണ്ട്. മന്ത്രിമാരെ നിയമിക്കുന്നതിലടക്കം ഗുപ്ത കുടുംബം സുമയില്‍ സ്വാധീനം ചെലുത്തിയതായി അഴിമതി വിരുദ്ധ സമിതി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക