|    Sep 21 Thu, 2017 1:34 am
Home   >  Todays Paper  >  Page 1  >  

സുബ്ഹാനിയെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി

Published : 8th October 2016 | Posted By: SMR

കൊച്ചി: ഐഎസ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത തൊടുപുഴ സ്വദേശി സുബ്ഹാനി ഖാജാ മൊയ്തീനെ തെളിവെടുപ്പിനായി ഇന്നലെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. എഎസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ കോയമ്പത്തൂര്‍, ചെന്നൈ, ശിവകാശി, തിരുനെല്‍വേലി എന്നിവിടങ്ങളിലെത്തിച്ചു തെളിവെടുക്കും. ഇയാളുടെ തിരുനെല്‍വേലിയിലെ വീട്ടില്‍ നിന്നു പിടിച്ചെടുത്ത ടാബ്‌ലറ്റും മൊബൈല്‍ ഫോണും ശാസ്ത്രീയ പരിശോധനയ്ക്കായി സി-ഡാക്കില്‍ അയക്കും. എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ തൊണ്ടിമുതലുകള്‍ അന്വേഷണസംഘത്തിനു കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നിന്നാണ് സുബ്ഹാനിയെ എന്‍ഐഎ പിടികൂടിയത്. തുടര്‍ന്ന് കൊച്ചി എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ഈ മാസം 14 വരെയാണ് കസ്റ്റഡി കാലാവധി. സംശയകരമായ സാഹചര്യത്തില്‍ തുര്‍ക്കിയിലും ഇറാഖിലും സിറിയയിലും സന്ദര്‍ശനം നടത്തിയ നാലു പേരെ കൂടി കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക