|    Jul 28 Fri, 2017 8:43 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സുബ്ഹാനിക്ക് ഐഎസ് ആയുധപരിശീലനം നല്‍കി: എന്‍ഐഎ

Published : 7th October 2016 | Posted By: SMR

കൊച്ചി: ഐഎസ് ബന്ധം ആരോപിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ഒരാളെക്കൂടി കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞദിവസം കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റ് ചെയ്തതമിഴ്‌നാട് തിരുനെല്‍വേലി താമസക്കാരനായ തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജി മൊയ്തീനെ ഇന്നലെ കൊച്ചിയിലെ എന്‍ഐഎയുടെ പ്രത്യേക കോടതി മുമ്പാകെ ഹാജരാക്കിയശേഷം കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ഈ മാസം 14വരെയാണ് കസ്റ്റഡികാലാവധി. സുബ്ഹാനി 2015 ഏപ്രില്‍ 8ന് ഉംറയ്ക്കു പോവുകയാണെന്നുപറഞ്ഞാണ് ഇറാഖിലേക്കു പോയത്.
തുടര്‍ന്ന് ഇറാഖില്‍ ഐഎസ് അധീനതയിലുള്ള പ്രദേശത്തായിരുന്നുവെന്നും രണ്ടാഴ്ചയോളം അവിടെവച്ച് ഇയാള്‍ക്ക് മതപരിശീലനവും ആയുധപരിശീലനവും ലഭിച്ചതായും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി. താമസവും ഭക്ഷണവും കൂടാതെ ഒരുമാസം 100 യുഎസ് ഡോളര്‍ അലവന്‍സായി ലഭിച്ചിരുന്നുവെന്നും ഇയാള്‍ മൊഴിനല്‍കിയതായി എന്‍ഐഎ കോടതിയില്‍ അറിയിച്ചു.
പോരാട്ടത്തിനിടെ സുഹൃത്തുക്കള്‍ മരിക്കുന്നതുകണ്ട് ഐഎസ് വിടാന്‍ തീരുമാനിച്ചു. വിവരമറിഞ്ഞ് ഇയാളെ ജയിലിലാക്കി. അവിടെനിന്ന് സിറിയയിലേക്ക് അയച്ചു ശേഷം തുര്‍ക്കിയിലെത്തിയ സുബ്ഹാനിയെ ഇസ്താംബൂളിലെ കോണ്‍സുലേറ്റിന്റെ സഹായത്തോടെ വീട്ടിലേക്കു വിളിച്ചു. തുടര്‍ന്ന് 2015 സപ്തംബറില്‍ മുംബെയിലെത്തിയശേഷം നാട്ടിലെത്തി കുടുംബത്തിനൊപ്പം താമസിച്ചുവരികയായിരുന്നു. ഇതിനിടയില്‍ സോഷ്യല്‍ മീഡിയയിലൂടെ ഐഎസ് അനുകൂലികളുമായി ഇയാള്‍ വീണ്ടും ബന്ധം സ്ഥാപിച്ചു. സ്‌ഫോടകവസ്തുക്കളും മറ്റും ഈ സംഘത്തിനുവേണ്ടി ശേഖരിക്കുന്ന പ്രവര്‍ത്തനം ഇയാള്‍ ചെയ്തിട്ടുണ്ടെന്നും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി. തമിഴ്‌നാട്ടിലെ കടയനെല്ലൂരില്‍ ഒരു സ്വര്‍ണക്കടയില്‍ സെയില്‍സ്മാനായി ജോലിനോക്കവെ ഇന്റര്‍നെറ്റിലൂടെ ഐഎസ് മനോഭാവമുള്ള ആളുകളുമായി ബന്ധപ്പെടുകയായിരുന്നു.
ഗൂഢാലോചനയ്ക്കുവേണ്ടി ചെന്നൈയിലും കോയമ്പത്തൂരിലും മറ്റു സ്ഥലങ്ങളിലും നിരവധി ബന്ധങ്ങള്‍ സ്ഥാപിച്ചതായും സ്‌ഫോടകവസ്തുക്കളും പണവും ശേഖരിക്കുന്നതിന് ഈ ബന്ധം ഉപയോഗിച്ചിട്ടുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കി.  കഴിഞ്ഞ ഞായറാഴ്ച കണ്ണൂരില്‍നിന്ന് ആറുപേരെ ഈ കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക