|    Dec 19 Wed, 2018 2:32 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സുബ്രഹ്മണ്യന് അന്ത്യവിശ്രമം സെമിത്തേരിയില്‍

Published : 20th August 2018 | Posted By: kasim kzm

ഇടുക്കി: പ്രളയദുരിതം പേറി ദുരിതാശ്വാസ ക്യാംപില്‍ കഴിയവേ മരിച്ച സുബ്രഹ്മണ്യന് അന്ത്യവിശ്രമം ഒരുക്കിയത് സെമിത്തേരിയില്‍. ചിത്തിരപുരം രണ്ടാം മൈലില്‍ വട്ടത്തേരില്‍ സുബ്രഹ്മണ്യന്റെ (65) മൃതദേഹമാണ് വിജയപുരം രൂപതയുടെ കീഴിലുള്ള പള്ളിവാസല്‍ സെന്റ് ആന്‍സ് ദേവാലയത്തില്‍ സംസ്‌കരിച്ചത്. സുബ്രഹ്മണ്യന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള ഭൂമി ഒലിച്ചുപോയ ഘട്ടത്തില്‍ ഇനി എന്തു ചെയ്യുമെന്ന് ആലോചിച്ചുനില്‍ക്കുമ്പോഴാണ് ആശ്വാസമായി രൂപതയുടെ തീരുമാനം.
മഴക്കെടുതിയെ തുടര്‍ന്നു വീടുകളില്‍ നിന്നു മാറ്റിപ്പാര്‍പ്പിച്ചവരെ ചിത്തിരപുരം ഗവ. എച്ച്എസ്എസിലാണ് പാര്‍പ്പിച്ചത്. ശനിയാഴ്ച രാവിലെ പത്തോടെ സെന്റ് ആന്‍സ് ദേവാലയത്തിലെ വികാരി ഫാ. ഷിന്റോ വെള്ളിപ്പറമ്പില്‍ ക്യാംപ് സന്ദര്‍ശിച്ചപ്പോഴാണ് സുബ്രഹ്മണ്യന്‍ മരിച്ച വിവരം അറിയാനിടയായത്. വെള്ളപ്പൊക്കമായതിനാല്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലെന്ന് സുബ്രഹ്മണ്യന്റെ മകന്‍ സുരേഷും മരുമകന്‍ മണിയും പറഞ്ഞു. ഈ വിവരം ഫാ. ഷിന്റോ, വിജയപുരം രൂപതാ വികാരി ജനറല്‍ ഫാ. ഡോ. ജസ്റ്റിന്‍ മഠത്തിപ്പറമ്പിലിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ശനിയാഴ്ച വൈകീട്ട് സുബ്രഹ്മണ്യന്റെ മൃതദേഹം പള്ളിമുറ്റത്തെത്തിച്ചു സംസ്‌കരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss