|    Apr 27 Fri, 2018 4:39 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സുബ്രത റോയിയുടെ പരോള്‍ നീട്ടി

Published : 4th August 2016 | Posted By: SMR

ന്യൂഡല്‍ഹി: സഹാറ മേധാവി സുബ്രത റോയിയുടെ പരോള്‍ സപ്തംബര്‍ 16 വരെ സുപ്രിംകോടതി നീട്ടി. എന്നാല്‍, അദ്ദേഹം 300 കോടി സെബിയില്‍ കെട്ടിവയ്‌ക്കേണ്ടിവരും. അമ്മയുടെ മരണത്തെതുടര്‍ന്ന് മാനുഷിക പരിഗണന മുന്‍നിര്‍ത്തി നേരത്തേ കോടതി റോയിക്ക് പരോള്‍ അനുവദിച്ചിരുന്നു. അന്ന് വാഗ്ദാനം ചെയ്ത 500 കോടിയില്‍ 300 കോടി അദ്ദേഹം നിക്ഷേപിച്ചിരുന്നു. ബാക്കിയുള്ള 200 കോടിക്കു പുറമെ, 100 കോടി നിക്ഷേപിക്കാനാണ് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ ബെഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്. കേസില്‍ അടുത്ത വാദംകേള്‍ക്കുന്ന തിയ്യതിക്കു മുമ്പ് പണമടച്ചില്ലെങ്കില്‍ ജയിലിലേക്കു തിരിച്ചുപോവേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss