|    Jul 27 Thu, 2017 12:38 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സുബ്രതോയുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കാമെന്ന് സുപ്രിംകോടതി

Published : 24th September 2016 | Posted By: SMR

ന്യൂഡല്‍ഹി: സഹാറാ മേധാവി സുബ്രതോ റോയിയുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കാമെന്ന് സുപ്രിംകോടതി. റോയിയെ ജയിലിലേക്കുതന്നെ തിരിച്ചയക്കാന്‍ ഉത്തരവിട്ട് മണിക്കൂറുകള്‍ക്കകമാണ് ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയത്.
റോയിക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിയില്‍ മര്യാദയില്ലാത്ത ഭാഷ ഉപയോഗിച്ചതിനു സഹാറ ഗ്രൂപ്പ് മാപ്പ് അപേക്ഷിച്ചതിനാലാണു ജാമ്യം വീണ്ടും പരിഗണിക്കാമെന്നു കോടതി അറിയിച്ചത്. സുബ്രതോ റോയിക്കും മറ്റു ഡയറക്ടര്‍മാര്‍ക്കും ജാമ്യം അനുവദിക്കുന്നതു പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി. സഹാറ ഗ്രൂപ്പിന് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബലും കോടതിയില്‍ മാപ്പ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക