|    May 26 Sat, 2018 10:16 am
FLASH NEWS
Home   >  Kerala   >  

സുബീഷിന്റെ ഫോണ്‍സംഭാഷണം സിബിഐ പരിശോധിക്കണം: പി ജയരാജന്‍

Published : 11th June 2017 | Posted By: mi.ptk

കണ്ണൂര്‍: ഫസല്‍ വധവുമായി ബന്ധപ്പെട്ടുള്ള ചെമ്പ്ര സ്വദേശി സുബീഷിന്റെ ഫോണ്‍സംഭാഷണം സിബിഐ പരിശോധിക്കണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. സുബീഷിന്റെ പത്രസമ്മേളനത്തിലെ ശബ്ദവും, ഫോണ്‍ സംഭാഷണത്തിലെ ശബ്ദവും ഒന്നാണോ എന്ന് തെളിയിക്കാന്‍ സോണോഗ്രാഫിക് പരിശോധന നടത്തണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പോലീസിലെ കുറ്റസമ്മത മൊഴിക്ക് നിയമ പ്രാബല്യം ഇല്ലെന്നാണ് സംഘപരിവാര നേതാക്കളുടെ വാദം. എന്നാല്‍ പോലീസിലെ കുറ്റസമ്മത മൊഴിയില്‍ പറഞ്ഞ, ഫസല്‍ വധത്തിലെ തന്റെ പങ്കാളിത്തം തന്നെയാണ് സുബീഷിന്റെ ഫോണ്‍ സംഭാഷണത്തിലും ഉള്‍പ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ കലാപങ്ങളും കൊലകളും ആസൂത്രണം ചെയ്യുകയും, അത് മറ്റുള്ളവരുടെ ചുമലിലിട്ട് രക്ഷപ്പെടാനുമുള്ള ആര്‍എസ്എസ് തന്ത്രമാണ് അന്വേഷണ ഏജന്‍സിയെ സ്വാധീനിച്ചുകൊണ്ട് ഫസല്‍ കേസില്‍  നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss