|    Dec 12 Tue, 2017 7:52 am
Home   >  Kerala   >  

സുപ്രീംകോടതി വിധി കര്‍ണാടക സര്‍ക്കാരിനേറ്റ തിരിച്ചടി: എസ്.ഡി.പി.ഐ

Published : 4th August 2017 | Posted By: G.A.G

തിരുവനന്തപുരം : അബ്ദുല്‍ നാസര്‍ മഅദനിയോട് കര്‍ണാടക സര്‍ക്കാര്‍ പുലര്‍ത്തിയ സമീപനം ഭരണകൂട ഭീകരത രാജ്യത്ത് അതിശക്തമായി തുടരുന്നതിന്റെ പ്രത്യക്ഷ തെളിവാണെന്നും, കര്‍ണാടക സര്‍ക്കാരിന്റെ മനുഷ്യത്വ വിരുദ്ധ നിലപാടിനേറ്റ തിരിച്ചടിയാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവ്വാറ്റുപുഴ അഷ്‌റഫ് മൗലവി പ്രസ്താവിച്ചു.
സുരക്ഷാ ചിലവ് മഅദനി വഹിക്കണമെന്ന സുപ്രിം കോടതി ഉത്തരവിന്റെ  മറപിടിച്ച് ഭീമമായ തുക ആവശ്യപ്പെട്ട് യാത്ര മുടക്കാനാണ് കര്‍ണാടക സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. കര്‍ണാടക പോലീസ് ആവശ്യപ്പെട്ട പതിനഞ്ച് ലക്ഷത്തോളം രൂപ സുപ്രീം കോടതി ഇടപെട്ടപ്പോള്‍ ഒരു ലക്ഷത്തി പതിനെട്ടായിരം രൂപയായി കുറച്ചത് കോണ്‍ഗ്രസിന്റെ നയവൈകല്യം പ്രകടമാക്കുന്നു. പീഢിതരോടും ന്യൂനപക്ഷങ്ങളോടും ഐക്യപ്പെടാന്‍ വൈമനസ്യം പ്രകടിപ്പിക്കുന്ന കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ പാര്‍ട്ടിയുടെ അന്ത്യകൂദാശ ഒരുക്കുകയാണ്. സംഘപരിവാര്‍ ഭരണകൂടം മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും കവര്‍ന്നെടുക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍, മതേതരത്വത്തിന്റെ പക്ഷത്ത് നില്‍ക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഇത്തരം സമീപനമുണ്ടായത് പൊതുസമൂഹത്തെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നതാണെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക