|    Sep 24 Sun, 2017 6:37 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സുപ്രിംകോടതി നിര്‍ദേശം പാലിക്കാതെ ഇന്‍ക്വസ്റ്റ് നടത്തി: പി എ പൗരന്‍ടി പി ജലാല്‍

Published : 30th November 2016 | Posted By: SMR

മഞ്ചേരി: സൂപ്രിംകോടതിയുടെ 2014 സപ്റ്റംബര്‍ 23ലെ വിധിന്യായപ്രകാരമാണ് മലപ്പുറം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചതെന്ന് പ്രമുഖ അഭിഭാഷകന്‍ പി എ പൗരന്‍ പറഞ്ഞു. ബന്ധുക്കളെ അറിയിച്ച ശേഷമേ ഇന്‍ക്വസ്റ്റ് നടത്താവൂ എന്ന കോടതിയുടെ നിര്‍ദേശമാണ് ഉദ്യോഗസ്ഥര്‍ പാലിക്കാതെ പോയത്. ഇത്തരം ഏറ്റുമുട്ടലില്‍ മരിച്ചയാളുടെയോ മുറിവേറ്റയാളുടെയോ ബന്ധുക്കള്‍ക്ക് സംഭവസ്ഥലത്തെ സ്‌പെഷ്യല്‍ കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതിയുടെ ആര്‍ട്ടിക്കിള്‍ 141ലെ 16 നിര്‍ദേശങ്ങളിലുണ്ട്. അതുപ്രകാരമാണ് ബന്ധുക്കള്‍ കോടതിയെ സമീപിച്ചത്.  ഇത്തരത്തില്‍ സമര്‍പ്പിച്ച കേരളത്തിലെ ആദ്യത്തെ ഹരജിയാണെന്നാണ് അറിവെന്നും പൗരന്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ വ്യാജ ഏറ്റുമുട്ടലില്‍ അന്വേഷണം ആവശ്യപ്പെട്ട് പിയുസിഎല്‍ സംഘടന അഡ്വ. പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെ അഭിഭാഷകര്‍ മുഖേന സൂപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് വിധിന്യായം പുറപ്പെടുവിച്ചത്. ഇതില്‍ പോലിസും ഭരണകൂടവും പാലിക്കേണ്ട നിര്‍ദേശങ്ങളുണ്ട്. ഇത് ഉന്നത പോലിസുദ്യോഗസ്ഥര്‍ക്കറിയാമെങ്കിലും സാധാ പോലിസുകാര്‍ക്കറിയണമെന്നില്ല.
ബന്ധുക്കളെയും മാധ്യമപ്രവര്‍ത്തകരെയും 36 മണിക്കൂര്‍ അകറ്റിനിര്‍ത്താന്‍ ശ്രമിച്ച ഉദ്യോഗസ്ഥരില്‍പ്പെട്ട സബ്കലക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥനാവുന്നത് നീതീകരിക്കാനാവില്ല. പൗരന്‍ പറഞ്ഞു.
അതേസമയം, കേസുമായി മുന്നോട്ടുപോവുമെന്ന് കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെ ഇളയ സഹോദരന്‍ ശ്രീധരന്‍ പറഞ്ഞു.
സഹോദരന്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണ്. ഇതിനായി കേസുമായി മുന്നോട്ടു പോവും. കേസിന്റെ ഗതിയനുസരിച്ച് എല്ലാ വിവരങ്ങളും മാധ്യമപ്രവര്‍ത്തകരെ അറിയിക്കുമെന്നും കൂടുതലൊന്നും ചോദിക്കരുതെന്നും ശ്രീധരന്‍ പറഞ്ഞു. സംഭവശേഷം മാതാവ് അമ്മിണി രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്നും ശ്രീധരന്‍ പറഞ്ഞു.
തമിഴ്‌നാട്ടിലെ കരൂര്‍ സ്വദേശിയായ അഡ്വ. മുരുകേശന്‍, പുതുക്കോട്ട സ്വദേശി അഡ്വ. അലാവുദ്ദീന്‍ എന്നിവരോടൊപ്പമാണ് ശ്രീധരന്‍ മഞ്ചേരിയിലെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക