|    Dec 13 Thu, 2018 6:27 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സുപ്രിംകോടതി ഇടപെടണമെന്ന് അലിഗഡ് വിദ്യാര്‍ഥി യൂനിയന്‍

Published : 25th November 2018 | Posted By: kasim kzm

അലിഗഡ്: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുവേണ്ടി വിശ്വഹിന്ദു പരിഷത്ത് ധര്‍മസഭ സംഘടിപ്പിക്കാനിരിക്കുന്ന സാഹചര്യത്തില്‍ സുപ്രിംകോടതി ഇടപെടണമെന്ന് അലിഗഡ് മുസ്‌ലിം സര്‍വകലാശാലാ വിദ്യാര്‍ഥി യൂനിയന്‍ (എഎംയു) ആവശ്യപ്പെട്ടു.
ക്രമസമാധാനത്തിനു ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവര്‍ക്കു കത്തെഴുതിയിട്ടുണ്ടെന്ന് യൂനിയന്‍ സെക്രട്ടറി ഹുസയ്ഫ ആമിര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അയോധ്യാ വിഷയത്തില്‍ സുപ്രിംകോടതിയുടെ അധികാരപരിധിയെ വെല്ലുവിളിക്കുക വഴി ക്രമസമാധാനനില തകരുന്നുവെങ്കില്‍ കേന്ദ്രവും സംസ്ഥാനവും ധാര്‍മിക ഉത്തരവാദികളായിരിക്കുമെന്നും ഹുസയ്ഫ ആമിര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss