|    Jun 28 Wed, 2017 5:49 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സുപ്രിംകോടതി അന്വേഷിക്കണം: അസദുദ്ദീന്‍ ഉവൈസി

Published : 1st November 2016 | Posted By: SMR

ഹൈദരാബാദ്: സിമിബന്ധം ആരോപിക്കപ്പെട്ട എട്ടു തടവുകാര്‍ പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രിംകോടതി അന്വേഷണം വേണമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ആഭ്യന്തര മന്ത്രാലയവും പോലിസ് ഉദ്യോഗസ്ഥരും പറയുന്ന കാര്യങ്ങളില്‍ വൈരുദ്ധ്യമുണ്ട്.
ജയില്‍ ചാടിയ വിചാരണത്തടവുകാരുടെ കൈയില്‍ ആയുധങ്ങളായി സ്പൂണുകളാണ് ഉണ്ടായിരുന്നതെന്നാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി പറഞ്ഞത്. അവരുടെ കൈയില്‍ സ്പൂണുകള്‍ മാത്രമാണ് ആയുധമായി ഉള്ളെതന്നതിനാല്‍ മധ്യപ്രദേശ് എടിഎസ് ഉദ്യോഗസ്ഥര്‍ക്ക് അവരെ കീഴടക്കുന്നതിന് ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല.
എടിഎസിന്റെ കൈയില്‍ ആധുനിക ആയുധങ്ങളുണ്ട്. അവര്‍ക്ക് എട്ടു പേരെയും ബുദ്ധിമുട്ടില്ലാതെ തന്നെ അറസ്റ്റ് ചെയ്യാമായിരുന്നു. ഒരു ജയില്‍ സുരക്ഷാ ജീവനക്കാരനെ സ്പൂണ്‍ ഉപയോഗിച്ച് കൊലപ്പെടുത്തി തടവുകാര്‍ ഓടിപ്പോയെന്ന വാര്‍ത്ത അവിശ്വസനീയമാണെന്നും ഉവൈസി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക