|    Nov 19 Mon, 2018 3:04 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

സുപ്രിംകോടതിയില്‍ ദേവസ്വംബോര്‍ഡിന്റെ നിലപാട് വ്യക്തമാക്കണം: രാഹുല്‍ ഈശ്വര്‍

Published : 7th November 2018 | Posted By: kasim kzm

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ 13ന് സുപ്രിംകോടതി കേസ് പരിഗണിക്കുമ്പോള്‍ ദേവസ്വംബോര്‍ഡ് എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കണമെന്ന് അയ്യപ്പ ധര്‍മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍.
എന്താണ് ഇക്കാര്യത്തില്‍ ദേവസ്വംബോര്‍ഡ് കോടതിയില്‍ ബോധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയുവാന്‍ ഭക്തര്‍ക്ക് അവകാശമുണ്ട്. നിലപാട് വ്യക്തമാക്കി ഭക്തരെ അറിയിച്ചതിന് ശേഷം കോടതിയെ സമീപിക്കണം. ഫെമിനിസ്റ്റുകളെയും പുരോഗമനവാദികളെയും കോടതിയും ചില രാഷ്ട്രീയ നോതാക്കളും ഭയക്കുന്നുവെന്നും അവര്‍ ബഹളംവയ്ക്കുമെന്ന് പേടിച്ചാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചത്. ഇത്തരം വിധികള്‍ പുറപ്പെടുവിച്ചില്ലെങ്കില്‍ ലെഫ്റ്റ് ലിബറല്‍ പട്ടം നഷ്ടപ്പെടുമോയെന്ന ഭയം കോടതികള്‍ക്കുണ്ട്. തമിഴ്‌നാട്ടിലാണ് ഇത്തരത്തിലൊരു വിധി ഉണ്ടായതെങ്കില്‍ ഭക്തര്‍ തന്നെ ആ പ്രശ്‌നം പരിഹരിക്കുമായിരുന്നെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss