|    Jan 18 Wed, 2017 11:40 am
FLASH NEWS

സുന്ദരനഗരം പദ്ധതി: നവംബര്‍ഒന്നിന് പൂര്‍ത്തീകരണം

Published : 20th October 2016 | Posted By: SMR

വടകര: വടകര നഗരം സുന്ദര നഗരം കര്‍മ പദ്ധതി നഗരസഭ പരിധിയില്‍ വിജയം കാണുന്നതായി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. ഇതുവരെയായി 50 ലോഡ് മാലിന്യങ്ങള്‍ കയറ്റി അയച്ചതായും ഈ മാസം 23 നകം മുഴുവന്‍ വാര്‍ഡിലെയും മാലിന്യങ്ങള്‍ കയറ്റി അയക്കുമെന്നും ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നവംബര്‍ 1നാണ് പദ്ധതിയുടെ പൂര്‍ത്തീകണമുണ്ടാവുക. എന്നാല്‍ അതിന് ശേഷവും പദ്ധതിയുടെ തുടര്‍ നടപടികള്‍ ഉണ്ടാവും. വീടുകളിലുണ്ടാവുന്ന മാലിന്യങ്ങള്‍ പ്ലാസ്റ്റിക്, കുപ്പി, പേപ്പര്‍, അജൈവ ജൈവമാലിന്യം എന്നിവ തരംതിരിച്ച് വെക്കുകയാണെങ്കില്‍ കയറ്റി അയക്കാന്‍ എളുപ്പമാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്‌കൂളുകള്‍ കേന്ദീകരിച്ചു മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടി പദ്ധതിയുടെ ഭാഗമായി നടക്കും. നഗരസഭ പരിധിയിലെ ദേശീയ പാതാ പരിധിയായി മൂരാട് പാലം മുതല്‍ പെരുവാട്ടും താഴെ വരെയുള്ള ഭാഗങ്ങളിലെ മാസിന്യം ചെയ്യല്‍ 21, 22 തിയ്യതികളിലായി നടക്കും. ഇതിനായി ദേശീയപാത ഉള്‍പ്പെടുന്ന വാര്‍ഡുകളില്‍ നിന്നും 10 പേരെ ആവശ്യമായുള്ളതായും, പദ്ധതിയുമായി ബന്ധപ്പെട്ട് ഹോട്ടല്‍, റസ്‌റ്റോറന്റ്, റെസിഡന്‍സ് അസോസിയേഷന്‍ എന്നിവരുടെ യോഗം ഇന്ന് നടക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. നഗരസഭ പരിധിയില്‍ അനധികൃത കെട്ടിടങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി പ്രതിപക്ഷ ഭാഗം കൗണ്‍സിലര്‍ എം.പി അഹമ്മദ് പറഞ്ഞു. നാരായണ നഗറില്‍ ബിഒടി അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ഷോപ്പിംഗ് കോംപ്ലക്‌സ് കം വെജിറ്റബ്ള്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ഒരു വര്‍ഷം മുമ്പെ കഴിഞ്ഞിട്ടും ഈ കെട്ടിടത്തിലെ മുറികള്‍ വാടകയ്ക്ക് നല്‍കാത്തത് നഗരസഭയ്ക്ക് വന്‍ നഷ്ടം ഉണ്ടാവുന്നതായി പ്രതിപക്ഷ നേതാവ് ടി.കേളു പറഞ്ഞു. ഇത് കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തില്‍ കലാശിച്ചു. നേരത്തെ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ വൈകിയത് കാരണം ബി.ഒ.ടി കമ്പനിയായ ഹോളിഡെ ഗ്രൂപ്പില്‍ നിന്നും 17 കോടിയോളം രൂപ പിഴയിനത്തില്‍ നഷ്ടപ്പെട്ടതായും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ പ്രതിപക്ഷ മെമ്പറുടെ ആരോപണം കൗണ്‍സിലിനെ ഒന്നടങ്കം അപമാനിക്കുന്നതാണെന്ന് സി.പി.എം അംഗം ഇ.അരവിന്ദാക്ഷന്റെ പരാമര്‍ശം ബഹളത്തില്‍ കലാശിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ കെ.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പി.വത്സലന്‍, എം.സുരേഷ് ബാബു, പി.അശോകന്‍, എം.പി അഹമ്മദ്, പി.സഫിയ, ശോഭന, വി.ഗോപലാന്‍, പി.കെ ജലാല്‍, എന്‍.പി.എം നഫ്‌സല്‍, ദിനചന്ദ്രന്‍, പി.ഗിരീഷന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക