|    Dec 12 Tue, 2017 11:13 pm
FLASH NEWS

സുനീറയെ മരണം തട്ടിയെടുത്തത് വിവാഹ ഒരുക്കത്തിനിടെ

Published : 6th December 2017 | Posted By: kasim kzm

പാണലം: ഇന്നലെ പുലര്‍ച്ചെ കര്‍ണാടക ഹാസന് സമീപം ആലൂരില്‍ കെഎസ്ആര്‍ടിസി ബസും ടുറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തി ല്‍ മരിച്ച ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ എന്‍ജിനിയറും ചെങ്കള പഞ്ചായത്ത് അംഗം അബ്ദുല്‍ സലാമിന്റെ മകളുമായ ഫാത്തിമത്ത് സുനീറ(25)യെ മരണം തട്ടിയെടുത്തത് വിവാഹത്തിനുള്ള ഒരുക്കത്തിനിടെ.
അടുത്ത മാര്‍ച്ചില്‍ സുനീറയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് സുനീറ നാട്ടിലെത്തിയത്. അവധി കഴിഞ്ഞ് ബംഗളൂരുവിലേക്ക് പിതാവ് സലാമിനൊപ്പം പോകുന്നതിനിടെയാണ് അപകടം. വിവാഹത്തിനായി വീട്ടുകാര്‍ തയ്യാറെടുപ്പുകള്‍ നടത്തിവരുന്നതിനിടെയാണ് സുനീറയെ മരണം തട്ടിയെടുക്കുന്നത്. ഇന്നലെ രാവിലെ വീട്ടിലേക്ക് വന്ന ഫോണില്‍ അപകടം നടന്നു എന്ന് മാത്രമാണ് അറിഞ്ഞത്.
പിന്നാലെ സുനീറയുടെ മരണവിവരവും സലാം പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയാണെന്നും അറിഞ്ഞതോടെ ബന്ധുക്കള്‍ ഉടന്‍ ഹാസനിലേക്ക് പുറപ്പെടുകയായിരുന്നു. മരണ വിവരം അറിഞ്ഞതോടെ പാണലത്തെ സുനീറയുടെ വീട്ടിലേക്ക് നിരവധി പേര്‍ എത്തി.
മൃതദേഹം വൈകിട്ടോടെ ഹാസനിലെ ആശുപത്രിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പാണലത്തെ വീട്ടില്‍ എത്തിച്ചപ്പോള്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് സ്ത്രീകളടക്കമുള്ള നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. മയ്യിത്ത് രാത്രിയോടെ പാണലം ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക