|    Dec 15 Sat, 2018 5:14 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സുനില്‍ പി ഇളയിടത്തിന് എതിരേ സംഘപരിവാര വധഭീഷണി

Published : 16th November 2018 | Posted By: kasim kzm

കാലടി: കാലടി സര്‍വകലാശാല മലയാളവിഭാഗം അധ്യാപകനും വാഗ്മിയുമായ ഡോ. സുനില്‍ പി ഇളയിടത്തിന് എതിരേ സംഘപരിവാര പ്രവര്‍ത്തകരുടെ കൊലവിളി. സര്‍വകലാശാലയിലെ ഓഫിസിനു മുന്നില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡ് ഇളക്കിമാറ്റുകയും ഓഫിസ് വാതിലില്‍ അപായസൂചന നല്‍കുന്ന അടയാളമിടുകയും ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് ഇത് ചെയ്തതെന്ന് ഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ഥികളും ചൂണ്ടിക്കാട്ടി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന നവോത്ഥാന സദസ്സുകള്‍ക്കായി പ്രവര്‍ത്തിച്ചുവരികയായിരുന്നു സുനില്‍. സുനില്‍ സദസ്സുകളില്‍ നടത്തുന്ന പ്രസംഗങ്ങള്‍ ഹിന്ദുവിനെതിരാണെന്നും സംഘപരിവാര സംഘടനകളെ കടന്നാക്രമിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരേ സമൂഹ മാധ്യമങ്ങളില്‍ മുന്നറിയിപ്പുകളും വധഭീഷണിയും ദിവസങ്ങളായി ആവര്‍ത്തിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നലെ സര്‍വകലാശാലയിലെ അദ്ദേഹത്തിന്റെ ഓഫിസിനു നേരെ അക്രമമുണ്ടായത്. സര്‍വകലാശാലയില്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ അധ്യാപക, വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. തുടര്‍ന്ന് വൈകീട്ട് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനവും കാലടി ടൗണില്‍ നടന്നു. സര്‍വകലാശാലയില്‍ സംഭവങ്ങള്‍ ഉടലെടുക്കുമ്പോള്‍ ഡോ. സുനില്‍ പി ഇളയിടം എറണാകുളത്ത് മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. സംഭവ—ത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജി മാര്‍ക്കോസ് വ്യക്തമാക്കി. തെളിവെടുപ്പ് ആരംഭിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss