|    Dec 14 Fri, 2018 10:37 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സുനില്‍ പി ഇളയിടത്തിന്റെ ഓഫിസ് ആക്രമണം സിസിടിവി ദൃശ്യങ്ങള്‍ തേടി പോലിസ്‌

Published : 19th November 2018 | Posted By: kasim kzm

കൊച്ചി: എഴുത്തുകാരന്‍ ഡോ. സുനില്‍ പി ഇളയിടത്തിന്റെ ഓഫിസ് ആക്രമിച്ച സംഭവത്തില്‍ സര്‍വകലാശാലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലിസ്.
സര്‍വകലാശാലയുടെ പ്രധാന പ്രവേശന കവാടത്തിലും പഴയ ഗേറ്റിലും സ്ഥാപിച്ചിട്ടുള്ള സിസി—ടിവി കാമറകളിലെ ദൃശ്യങ്ങളാണ് പോലിസ് പരിശോധിക്കുന്നത്. ഓഫിസ് മുറിയുടെ വാതിലില്‍ നിന്നു ശേഖരിച്ച വിരലടയാളങ്ങളും പരിശോധിച്ചു. കഴിഞ്ഞ 15ന് രാത്രിയിലാണ് സുനില്‍ പി ഇളയിടത്തിന്റെ ഓഫിസ് മുറിയുടെ വാതിലില്‍ അപായസൂചന നല്‍കി കാവിനിറത്തില്‍ മൂന്നു ഗുണന ചിഹ്‌നം വരച്ചത്. അദ്ദേഹത്തിന്റെ നെയിം ബോര്‍ഡും ഇളക്കിമാറ്റിയിരുന്നു.
സര്‍വകലാശാലയിലെ എബിവിപി പ്രവര്‍ത്തകരാണ് അതിക്രമം നടത്തിയിട്ടുള്ളതെന്നാണ് പോലിസിന് ലഭിച്ച സൂചന. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമേ അക്രമികളെ തിരിച്ചറിയാനാവൂവെന്നു് കാലടി സിഐ സജി മാര്‍ക്കോസ് പറഞ്ഞു.
ഇരു ഗേറ്റിലും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരില്‍ നിന്നു പോലിസ് മൊഴിയെടുക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss