|    Dec 19 Wed, 2018 7:29 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സുനില്‍ പി ഇളയിടത്തിനെതിരായ അതിക്രമം: അടിയന്തര പ്രമേയം അവതരിപ്പിച്ചു

Published : 17th November 2018 | Posted By: kasim kzm

കൊച്ചി: സംസ്‌കൃത സര്‍വകലാശാലാ മലയാള വിഭാഗം പ്രഫസറും ഫാക്കല്‍റ്റി ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ് ഡീനും പ്രഭാഷകനുമായ ഡോ. സുനില്‍ പി ഇളയിടത്തിനെതിരേ നടന്ന അതിക്രമങ്ങള്‍ക്കെതിരേ സംസ്‌കൃത സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചു.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി സുനില്‍ പി ഇളയിടത്തിന്റെ സ്റ്റാഫ് റൂമിനടുത്ത് സ്ഥാപിച്ചിരുന്ന നെയിംബോര്‍ഡ് ഇളക്കിമാ റ്റുകയും വാതിലില്‍ കാവി പെയിന്റുകൊണ്ട് അപകടം സൂചിപ്പിക്കുംവിധം അടയാളം വരച്ചുവയ്ക്കുകയും ചെയ്തിരുന്നു. കാംപസിലെ അക്കാദമിക് അന്തരീക്ഷത്തിന്റെ തന്നെ സ്വസ്ഥത കെടുത്തുന്ന അതിക്രമമാണിതെന്നും സര്‍വകലാശാലയ്ക്കുള്ളില്‍ കടന്നുകയറി യു ള്ള അക്രമം അങ്ങേയറ്റം അപലപനീയമാണെന്നും കൗണ്‍സില്‍ കുറ്റപ്പെടുത്തി.
നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും സ്വതന്ത്രവുമായ അക്കാദമിക് പ്രവര്‍ത്തനം നടത്തുന്നതിന് സര്‍വകലാശാലകളില്‍ സാഹചര്യമുണ്ടാവണ മെന്നും ആശയപ്രകടനത്തിന്റെ പേരില്‍ അധ്യാപകര്‍ സര്‍വകലാശാലയ്ക്കുള്ളില്‍ ആക്രമിക്കപ്പെടുന്ന സാഹചര്യം പ്രതിഷേധാര്‍ഹമാണെന്നും പ്രമേയത്തില്‍ പറയുന്നു.
സംഭവത്തില്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ അക്കാദമിക് കൗണ്‍സില്‍ യോഗം അപലപിച്ചു. സുനില്‍ പി ഇളയിടത്തിന്റെ അക്കാദമിക-സാംസ്‌കാരിക ചെറുത്തുനില്‍പ്പുകള്‍ക്ക് കൗണ്‍സില്‍ യോഗം പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. ഡോ. എം എസ് മുരളീധരന്‍പിള്ള പ്രമേയം അവതരിപ്പിച്ചു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss