|    Apr 25 Wed, 2018 10:05 pm
FLASH NEWS
Home   >  Sports  >  Football  >  

സുനില്‍ ഛേത്രിയുടെ ഗോളില്‍ ബംഗളൂരുവിന് ജയം

Published : 7th January 2018 | Posted By: vishnu vis

ബംഗളൂരു: ഐഎസ്എല്ലിലെ ആവേശപ്പോരില്‍ ബംഗളൂരുവിന് ജയം. ബംഗളൂരുവിന്റെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ എടികെയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗളൂരു തകര്‍ത്തത്. മികച്ച പോരാട്ടം കണ്ട് മല്‍സരത്തിന്റെ 40ാം മിനിറ്റില്‍ സുനില്‍ ഛേത്രിയാണ് ബംഗളൂരുവിന് വിജയ ഗോള്‍ സമ്മാനിച്ചത്. ജയത്തോടെ ഒമ്പത് കളികളില്‍ നിന്ന് 18 പോയിന്റുള്ള ബംഗളൂരു ഒന്നാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ തോല്‍വി വഴങ്ങിയ എടികെ ഒമ്പത് പോയിന്റോടെ ഏഴാം സ്ഥാനത്താണുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss