|    Dec 19 Wed, 2018 8:07 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സുനില്‍ അറോറ ചുമതലയേറ്റു

Published : 3rd December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായി സുനില്‍ അറോറ ഇന്നലെ ചുമതലയേറ്റു. ഒ പി റാവത്ത് ശനിയാഴ്ച വിരമിച്ച ഒഴിവിലാണ് 62കാരനായ അറോറ ചുമതലയേറ്റത്. രാജ്യത്ത് നീതിപൂര്‍വവും സ്വതന്ത്രവും വിശ്വസ്തവും നിഷ്പക്ഷവും ധാര്‍മികവുമായ നിലയില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സ്ഥാനമേറ്റെടുത്തശേഷം മാധ്യമങ്ങളോടു സംസാരിച്ച അറോറ പറഞ്ഞു.
കഴിഞ്ഞവര്‍ഷം ആഗസ്തില്‍ തിരഞ്ഞെടുപ്പു കമ്മീഷണറായി നിയമിതനായ രാജസ്ഥാന്‍ കാഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അറോറയ്ക്ക് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായി മൂന്നു വര്‍ഷത്തെ കാലാവധിയുണ്ട്. ധനം, ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയങ്ങളിലും പ്ലാനിങ് കമ്മീഷനിലും ഉന്നതപദവികള്‍ വഹിച്ച അറോറ, വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പു സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss