|    Aug 19 Sat, 2017 9:15 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മുസ് ലിംകളെ കൊലപ്പെടുത്തിയ കേസ് : ആര്‍എസ്എസ് പ്രവര്‍ത്തകരെ കുറ്റവിമുക്തരാക്കി

Published : 7th August 2017 | Posted By: fsq

ന്യൂഡല്‍ഹി:  ആര്‍എസ്എസ് പ്രചാരകനായ സുനില്‍ജോഷിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് രണ്ടു മുസ്്‌ലിംകളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അഞ്ചു ആര്‍എസ്എസ് പ്രവര്‍ത്തകരെ മധ്യപ്രദേശ് ഹൈക്കോടതി കുറ്റവിമുക്തരാക്കി.  മധ്യപ്രദേശ് ദേവാസ് ജില്ലയിലെ സുതര്‍ഖേദ സ്വദേശികളായ റഷീദ് ഷാ (65) മകന്‍ ജലീല്‍ (27) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി ജീവപര്യന്തം തടവിനുവിധിച്ച പ്രതികളെയാണ് ഹൈക്കോടതി വെറുതെവിട്ടത്. ശരീരമാസകലം ആസിഡ് ഒഴിച്ച് പൊള്ളിച്ച ജലീല്‍ ഇന്‍ഡോറിലെ ആശുപത്രിയില്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് മരിക്കുന്നത്. റഷീദ് ഷായെയും മകനെയും കൊലപ്പെടുത്തിയത് നിരവധി പേര്‍ ചേര്‍ന്നായിരുന്നെങ്കിലും അഞ്ചുപേരെ മാത്രമാണ് പോലിസ് അറസ്റ്റ് ചെയ്തത്. 2007 ജനുവരി 30നാണ് സംഭവം. മലേഗാവ് ഉള്‍െപ്പടെ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളുടെ ആസൂത്രകനായിരുന്ന സുനില്‍ ജോഷിയെ  ബൈക്കിലെത്തിയ അജ്ഞാതരാണ് വെടിവച്ചുകൊന്നത്. കൊലയ്ക്കു പിന്നില്‍ സിമിയാണെന്നാരോപിച്ച് ബന്ദ് പ്രഖ്യാപിച്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റഷീദ് ഷായുടെ വീടാക്രമിക്കുകയായിരുന്നു. എന്നാല്‍ ബോംബ് സ്‌ഫോടനം സംബന്ധിച്ച രഹസ്യം പുറത്താവാതിരിക്കാന്‍ ആര്‍എസ്എസ് തന്നെയാണ് ജോഷിയെ കൊലപ്പെടുത്തിയതെന്ന് പിന്നീട് തെളിഞ്ഞു. കൊല്ലപ്പെടുമ്പോള്‍ ദേവാസിലെ ചുനാകദനിലെ ഒരു വീട്ടില്‍ ഒളിവില്‍ക്കഴിയുകയായിരുന്നു ജോഷി. ജോഷിയുടെ സംഘത്തില്‍പ്പെട്ടവര്‍ തന്നെ ജോഷിയെ ഫോണില്‍വിളിച്ച് പുറത്തിറക്കിയാണ് വെടിവച്ചുകൊന്നത്. തുടര്‍ന്ന് ജോഷിയുടെ മുറിക്കുള്ളില്‍കയറി രേഖകളും മറ്റും എടുത്തുകൊണ്ട് പോവുകയും ചെയ്തു. ജലീലിന്റെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് ബന്‍വര്‍ സിങ് (25), മഹിപാല്‍ സിങ് (21), ഓംപ്രകാശ് (23), ജസ്വന്ത് സിങ് (24), രാജ്പാല്‍ സിങ് (19) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തത്. റഷീദ് ഷാ കുടുംബത്തിന്റെ അയല്‍ക്കാരായിരുന്നു ഇവര്‍. തുടര്‍ന്ന് കോടതി ഇവരെ ജീവപര്യന്തം ശിക്ഷിച്ചു. തങ്ങള്‍ ആര്‍എസ്എസ്‌കാരായതുകൊണ്ട് കേസില്‍ കുടുക്കുകയായിരുവെന്നാണ് ഹൈക്കോടതിയില്‍ പ്രതികള്‍ വാദിച്ചത്. ഇത് ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക